ഭിന്നശേഷിക്കാരായ കുട്ടികളുടെ കൂട്ടായ്മ

സ്റ്റാലിയൻസ് ഇന്റർനാഷണൽ ആലുവ ചാപ്റ്ററും ഫിസാറ്റ് എൻഎസ്എസ് യൂണിറ്റും ചേർന്ന് ജില്ലയിലെ ഭിന്നശേഷി കുട്ടികൾക്കായി നടത്തിയ കൂട്ടായ്മയിൽ പങ്കെടുത്ത കുട്ടികളും സംഘാടകരും
ആലുവ
ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ‘എ ഡേ ടു റിമെംബർ ആൻഡ് മ ബഡ്‌ഡി' കൂട്ടായ്മയുമായി ഫിസാറ്റ് എൻഎസ്എസ് വിദ്യാർഥികളും സ്റ്റാലിയൻസ് ഇന്റർനാഷണൽ ആലുവ ചാപ്റ്ററും.
ഫിസാറ്റ് സ്ഥാപക ചെയർമാൻ പി വി മാത്യുവിന്റെ സ്മരണയ്‌ക്കായി നടത്തിയ കൂട്ടായ്മയിൽ കുട്ടികൾക്കായി ഒരു ദിനം മുഴുവൻ പാട്ടുകളും, കഥകളും മിമിക്രിയും, മായാജാലങ്ങളും, ചിത്രരചനാമത്സരങ്ങളും സംഘടിപ്പിച്ചു. ആലുവ നഗരസഭ ചെയർപേഴ്സൺ സൈജി ജോളി ഉദ്ഘാടനം ചെയ്തു. നാടൻപാട്ട് കലാകാരൻ സുധീപ് കൊങ്ങോർപ്പിള്ളി മുഖ്യാതിഥിയായി.
ഫിസാറ്റ് കോളേജ് ചെയർമാൻ പി ആർ ഷിമിത്, നഗരസഭ വൈസ് ചെയർപേഴ്സൻ ഫാസിൽ ഹുസൈൻ, സ്റ്റാലിയൻസ് പ്രസിഡന്റ് സാം ഇമാനുവൽ, സെക്രട്ടറി കെ ജി വി പതി എന്നിവർ സംസാരിച്ചു. 420 പേർ പങ്കെടുത്തു.









0 comments