ഗ്യാനേഷ് കുമാർ രാജിവയ്‌ക്കണം
അഭിഭാഷകരുടെ പ്രതിഷേധ സദസ്സ്

ഗ്യാനേഷ് കുമാർ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ സദസ്സ് ഇ കെ നാരായണൻ ഉദ്‌ഘാടനം ചെയ്യുന്നു
കോഴിക്കോട്
ഭരണഘടനാ ലംഘനവും തെരഞ്ഞെടുപ്പ് അട്ടിമറിയും നടത്തിയ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് നടക്കുന്ന യുവജന–വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ജില്ലാ കോടതി സെന്റിറിൽ ചേർന്ന സദസ്സ് യൂണിയൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഇ കെ നാരായണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എം കെ ദിനേശൻ അധ്യക്ഷനായി. കോഴിക്കോട് ബാർ അസോസിയേഷൻ മുൻ പ്രസിഡന്റുമാരായ പി വി ഹരി, കെ എസ് രാജഗോപാലൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എൻ ജയകുമാർ, കെ പി അശോക് കുമാർ, സ്‌റ്റേറ്റ് കൗൺസിൽ അംഗം പി എം അജിഷ, അദ്വൈത് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജോജു സിറിയക്ക് സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റ് അംഗം പി എൻ ഉദയഭാനു നന്ദിയും പറഞ്ഞു. മുഖ്യതെരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ട് ദൽഹിയിൽ നടന്ന യുവജന പ്രക്ഷോഭത്തിൽ പങ്കടുത്ത് അറസ്റ്റ് വരിച്ച പി എം അജിഷക്ക് സ്വികരണം നൽകി.









0 comments