അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ്
മത്സരാവേശം സബ്‌ജില്ലാതലത്തിലേക്ക്

കോട്ടയം ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റിന്റെ സബ്‌ജില്ലാ മത്സരങ്ങൾക്കായി സ്‌കൂൾതല വിജയികൾ അവസാനവട്ട ഒരുക്കത്തിൽ. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ സ്‌കൂൾതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് സബ്‌ജില്ലാതല മത്സരത്തിൽ മാറ്റുരയ്‌ക്കുന്നത്. ഹയർസെക്കൻഡറി പ്രസംഗമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ വിദ്യാർഥികൾ സബ്ജില്ലാതല പ്രസംഗമത്സരത്തിൽ പങ്കെടുക്കും. അറിവ് എന്നാൽ ജീവിതത്തിൽ പ്രയോഗത്തിൽ കൊണ്ടുവരാനുള്ളതാണെന്ന സന്ദേശം പകർന്നായിരുന്നു സ്‌കൂളുകളിൽ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് നടത്തിയത്. ക്ലാസ്‌മുറികൾക്കൊപ്പം പുറത്തുള്ള വിജ്ഞാനത്തിന്റെ യഥാർഥ ലോക കാഴ്‌ച പകർന്നുനൽകുകയാണ് അക്ഷരമുറ്റം ഓരോ സീസണിലും. 13 ഉപജില്ലകളിലായി 10നാണ് മത്സരം. രജിസ്ട്രേഷൻ രാവിലെ 8.30ന് ആരംഭിക്കും. സബ്‌ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 1, 000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 500 രൂപയുമാണ് സമ്മാനത്തുക. 25ന് ജില്ലാ മത്സരവും നവംബർ 15ന് സംസ്ഥാന മത്സരവും നടക്കും. ഉപജില്ലാ മത്സര വേദികൾ കോട്ടയം വെസ്റ്റ്: സിഎംഎസ് കോളേജ് ഹയർസെക്കൻഡറി സ്കൂൾ, ചാലുകുന്ന്, രാമപുരം: -വെള്ളിലാപ്പള്ളി സെന്റ് ജോസഫ്സ് യുപി സ്‌കൂൾ കോട്ടയം ഈസ്റ്റ്: എംഡി സെമിനാരി എച്ച്എസ്‌എസ് കോട്ടയം പാമ്പാടി: പിടിഎം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ വെള്ളൂർ വൈക്കം: വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ തലയോലപ്പറമ്പ് കൊഴുവനാൽ: മറ്റക്കര ഹയർസെക്കൻഡറി സ്കൂൾ ഈരാറ്റുപേട്ട: ഗവ. ഹയർസെക്കൻഡറി സ്കൂൾ ഈരാറ്റുപേട്ട ഏറ്റുമാനൂർ: -ഗവ. ടിടിഐ ഏറ്റുമാനൂർ കാഞ്ഞിരപ്പള്ളി: മൈക്ക ഇംഗ്ലീഷ് മീഡിയം സ്കൂൾ, കാഞ്ഞിരപ്പള്ളി കറുകച്ചാൽ: സെന്റ് പോൾസ് ഹൈസ്കൂൾ, വാഴൂർ പുളിക്കൽകവല പാലാ: ഗവ. എംജിഎച്ച്‌എസ്‌എസ് പാലാ ചങ്ങനാശേരി: ഗവ. എച്ച്‌എസ്‌എസ് തൃക്കൊടിത്താനം കുറവിലങ്ങാട്: സെന്റ് മേരീസ് ബോയ്‌സ് ഹൈസ്‌കൂൾ കുറവിലങ്ങാട്









0 comments