print edition ആനത്തലവട്ടം ആനന്ദന് നാടിന്റെ സ്‌മരണാഞ്ജലി

ആനത്തലവട്ടം ആനന്ദൻ അനുസ്മരണദിനത്തിൽ സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ പതാക ഉയർത്തുന്നു
തിരുവനന്തപുരം: സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായിരുന്ന ആനത്തലവട്ടം ആനന്ദന്റെ മൂന്നാം ചരമവാർഷികം സംസ്ഥാനത്താകെ സമുചിതമായി ആചരിച്ചു. രാവിലെ പ്രധാന കവലകളിലും തൊഴിൽ കേന്ദ്രങ്ങളിലും പ്രഭാതഭേരി മുഴക്കി പതാക ഉയർത്തി. സംസ്ഥാനമൊട്ടാകെ അനുസ്‌മരണ യോഗങ്ങൾ സംഘടിപ്പിച്ചു.
സിഐടിയു സംസ്ഥാന സെന്ററിൽ പ്രസിഡന്റ് ടി പി രാമകൃഷ്ണൻ പതാക ഉയർത്തി. സിഐടിയു നേതൃത്വത്തിൽ ഗാന്ധിപാർക്കിൽ അനുസ്മരണ സമ്മേളനം നടന്നു. സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി.
യുഡിഎഫ് ഭരണത്തിനുകീഴിൽ തൊഴിലാളികളുടെ ജീവൽപ്രശ്നങ്ങൾ അവഗണിക്കപ്പെടുന്പോൾ വരാനിരിക്കുന്ന ശക്തമായ സമരപോരാട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് തൊഴിലാളി സമൂഹം. വർഷങ്ങളായി കരാർ, ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരെ കൂട്ടപ്പിരിച്ചുവിടലിനും സ്ഥലംമാറ്റത്തിനും വിധേയരാക്കുന്ന സാഹചര്യത്തിൽ നടന്ന ആനത്തലവട്ടത്തിന്റെ അനുസ്‌മരണം അവകാശപോരാട്ടങ്ങൾക്ക് ഉൗർജമായി.








0 comments