കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസ്സോസിയേഷന്‍ നൈറ്റ്

മനാമ> കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസ്സോസിയേഷന്റെ മെംബേഴ്സ് നൈറ്റ് ഗുദൈബിയയിലെ കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസ്സോസിയേഷന്‍ ആസ്ഥാനത്ത് വിപുലമായ പരിപാടികളൊടെ ആഘോഷിച്ചു. അസ്സോസിയേഷന്‍ പ്രസിഡന്റ് പമ്പാവാസന്‍ നായര്‍, ജനറല്‍ സെക്രട്ടറി മനോജ്കുമാര്‍, മെമ്പര്‍ഷിപ് സെക്രട്ടറി അജയകുമാര്‍ അസിസ്റ്റന്റ് സെക്രട്ടറി അനില്‍ പിള്ള നീര്‍വിളാകം എന്നിവര്‍ നേതൃത്വം നല്‍കി.
അസോസിയേഷന്‍ അംഗങ്ങളായ എം എസ് ആര്‍ പിള്ള,വിജയന്‍പിള്ള , കെ പി ശ്രീഹരി എന്നിവരെയും ബഹറിന്‍ സയന്‍സ് ഇന്ത്യാ ഫോറം നടത്തിയ ശാസ്ത്ര പ്രതിഭാപരീക്ഷയില്‍ വിജയിച്ച അസ്സോസിയേഷന്‍ അംഗങ്ങളായ ശാസ്ത്രപ്രതിഭകള്‍ മാസ്റ്റര്‍ രോഹിത് രാജ് , മാസ്റ്റര്‍ ശിവഹരി പ്രകാശ് ബാബു എന്നിവരെയും അസ്സോസിയേഷന്‍ ഭരണസമിതി ആദരിച്ചു.
കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസ്സോസിയേഷന്റെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞവര്‍ഷം നടന്നതെന്ന് പ്രസിഡന്റ് പമ്പാവാസന്‍ നായര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം രണ്ടായിരത്തിഅഞ്ഞൂറില്‍പരം ദിനാറിന്റെ ചാരിറ്റിപ്രവര്‍ത്തനങ്ങളും അനുബന്ധിത ധനസഹായവും നല്‍കാന്‍ അസ്സോസിയേഷനു സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.








0 comments