ഓറഞ്ച് പാസ്‌പോര്‍ട്ട്: തീരുമാനം പിന്‍വലിക്കണമെന്ന് പ്രവാസി സാസ്‌കാരിക വേദി

ദമ്മാം > എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള (ഇസിആര്‍) പാസ്‌പോര്‍ട്ടുകള്‍ ഓറഞ്ച് നിറത്തിലും എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്തവ നീല നിറത്തിലുമായിരിക്കും എന്ന വിദേശ കാര്യ മന്ത്രാലയതിന്റെ പ്രഖ്യാപനം അനിവാര്യമായ കാരണങ്ങളാല്‍ ജോലി തേടി പോകുന്ന സാധാരണ പ്രവാസികളെ അപഹസിക്കുന്നതിന് തുല്യമാണെന്ന് പ്രവാസി സാംസ്‌കാരിക വേദി ദമ്മാം റീജ്യണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ യോഗ്യതയുടെ പേരില്‍ സ്വന്തം പൗരന്മാരെ വേര്‍തിരിച്ചു കാണാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍ മാറണം. പത്താം തരം പാസാകാത്ത തൊഴിലാളികള്‍ രണ്ടാം തരക്കാരായി പരിഗണിക്കപ്പെടുമെന്നതാണ് ഇത് നടപ്പാക്കുന്നതിലൂടെ ഉണ്ടാവുക. നമ്മുടെ നാട്ടില്‍നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത് മഹാഭൂരിപക്ഷവും സാധാരണ തൊഴിലാളികളാണ്. അവരില്‍ പത്താം ക്ലാസ് പാസാകാത്തവരുണ്ടാകും, അവര്‍ക്കുള്ള പാസ്പോര്‍ട്ടിന് പ്രത്യേക നിറം നല്‍കിയാല്‍ ഇതര രാജ്യങ്ങളിലെത്തുമ്പോള്‍ അവര്‍ രണ്ടാംതരക്കാരാണ് എന്ന പ്രതീതിയാണ് സൃഷ്ടിക്കുക. തീരുമാനം എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.








0 comments