കേളി നോര്‍ക്ക കാര്‍ഡ് വിതരണം ചെയ്‌തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 12, 2018, 09:48 AM | 0 min read

റിയാദ് > നോര്‍ക്ക തിരിച്ചറിയല്‍, ക്ഷേമനിധി അംഗത്വത്തിനായി കേളി മുഖാന്തിരം അപേക്ഷ സമര്‍പ്പിച്ചവരുടെ ഒന്നാംഘട്ട കാര്‍ഡ് വിതരണത്തിന് തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം അല്‍ഹയറില്‍ നടന്ന ചടങ്ങില്‍  സീന സെബിന്‍, ചന്ദ്രന്‍ തെരുവത്ത്, ദിനകരന്‍, സെബിന്‍ ഇഖ്‌ബാല്‍, സുഭാഷ് എന്നിവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിക്കൊണ്ടാണ് കേളി മുഖ്യ രക്ഷാധികാരി കെആര്‍ ഉണ്ണികൃഷ്ണന്‍, സെക്രട്ടറി  ഷൗക്കത്ത് നിലമ്പൂര്‍ എന്നിവര്‍ കേളിയുടെ ഒന്നാംഘട്ട നോര്‍ക്ക കാര്‍ഡ് വിതരണത്തിന് തുടക്കം കുറിച്ചത്.

കേളി അംഗങ്ങളുടേതുള്‍പ്പെടെ ആയിരക്കണക്കിന് അപേക്ഷകളാണ് വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ കേളി മുഖാന്തിരം നോര്‍ക്ക തിരിച്ചറിയല്‍, ക്ഷേമനിധി അംഗത്വത്തിനായി സമര്‍പ്പിച്ചിട്ടുള്ളത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നോര്‍ക്കയില്‍ നിന്ന് ലഭിക്കുന്ന മുറക്ക് അവശേഷിക്കുന്ന കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന് കേളി സെക്രട്ടറി  ഷൗക്കത്ത് നിലമ്പൂര്‍ പറഞ്ഞു.





 



deshabhimani section

Related News

View More
0 comments
Sort by

Home