ഫാസിസം ചരിത്രങ്ങളെ ശ്മശാന ഭൂമിയാക്കുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈറ്റ്

കുവൈറ്റ് സിറ്റി > ഇന്ത്യാ രാജ്യത്ത് മായാതെ കിടക്കുന്ന ചരിത്രങ്ങളെ ശ്മശാന ഭൂമിയാക്കുന്ന ഉത്തരവാദിത്തമാണു ഭരണ സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈറ്റ് സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു.
ബാബരി മസ്ജിദ് തകര്‍ത്തതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികവുമായി ബന്ധപ്പെട്ട് 'ബാബരി മസ്ജിദിന്റെ തകര്‍ച്ച ഭരണ ഘടനയുടെ തകര്‍ച്ച എന്ന വിഷയത്തില്‍ മഹബൂല വസന്ത് ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു സെമിനാര്‍.
കുവൈറ്റിലെ രാഷ്ടീയകലാസാംസ്കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത സെമിനാര്‍ കലാശ്രീ അഷറഫ് കാളത്തോട് ഉദ്ഘാടനം ചെയ്തു. കലാശ്രീ ബാബു ചാക്കോള, സാമൂഹിക പ്രവര്‍ത്തകര്‍ രാജേഷ് ബാബു, പ്രേംസന്‍ കായംകുളം, ജനപക്ഷം കുവൈറ്റ് കണ്‍വീനര്‍ സാലക്സ് കുര്യന്‍, എ വി മുസ്തഫ, കുവൈറ്റ് ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം കേരള സ്റ്റേറ്റ് കമ്മിറ്റി മെംബര്‍ നൌഷാദ് തളിപ്പറമ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈറ്റ് കേരള പ്രസിഡന്റ് മുസ്തഫ മുളയങ്കാവ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്റ്റേറ്റ് കമ്മിറ്റി മെംബര്‍ മജീദ് ഊരകം സ്വാഗതവും സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഷാനവാസ് ചുണ്ട നന്ദിയും പറഞ്ഞു.








0 comments