മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ കല കുവൈറ്റ് അപലപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2017, 11:27 AM | 0 min read

കുവൈറ്റ് സിറ്റി > മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ കല കുവൈറ്റ് അപലപിച്ചു. എംഎം കല്‍ബുര്‍ഗിയടക്കമുള്ളവരുടെ വധത്തിനെതിരായ സമരത്തില്‍ മുന്‍നിര പോരാളിയായിരുന്നു ഗൗരി. വലതുപക്ഷ രാഷ്ട്രീയത്തിനെതിരായും, വര്‍ഗ്ഗീയതക്കെതിരായും ശക്തമായ നിലപാടെടുത്ത മാധ്യമപ്രവര്‍ത്തകയായിരുന്നു അവര്‍. ഇതിന്റെ പേരില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവര്‍ നിരന്തരം ഭീഷണി നേരിട്ടിരുന്നു. 

കല്‍ബുര്‍ഗി കൊല്ലപ്പെട്ട് രണ്ട് വര്‍ഷം കഴിയുമ്പോഴാണു ഇതിനെതിരെ ശബ്ദമുയര്‍ത്തിയ മാധ്യമ പ്രവര്‍ത്തക സമാന രീതിയില്‍ കൊല്ലപ്പെടുന്നത്. ഇന്ത്യയില്‍ മതേതര നിലപാടെടുക്കുന്ന എഴുത്തുകാര്‍ക്കെതിരെ വര്‍ഗ്ഗീയവാദികള്‍ ആയുധമെടുക്കുന്ന അവസ്ഥയാണുള്ളത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും, കൊലപാതകികളെ ഉടന്‍ കണ്ടെത്തണമെന്നും കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാര്‍, ആക്റ്റിംഗ് സെക്രട്ടറി പ്രസീത് കരുണാകരന്‍ എന്നിവര്‍ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
 



deshabhimani section

Related News

View More
0 comments
Sort by

Home