ഫാസിസത്തിനെതിരെ പ്രവാസി 'പ്രതിരോധ സദസ്' സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 29, 2017, 04:25 PM | 0 min read

ദമ്മാം > ഫാസിസത്തിനും സംഘ് ഭീകരതക്കുമെതിരെ എന്ന തലക്കെട്ടിൽ പ്രവാസി സാംസ്‌കാരിക വേദി സംഘടിപ്പിച്ച പ്രതിരോധ സദസും ചർച്ചയും ശ്രദ്ധേയമായി. വൈവിധ്യങ്ങളെ സവിശേഷതയായി സ്വീകരിച്ചിരുന്ന ഇന്ത്യയിലെ വർത്തമാന കാല സംഭവങ്ങൾ അതീവ ഗുരുതരമാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. 

പശുവിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ ആൾക്കൂട്ട ചെയ്തികളല്ലെന്നും സംഘ് പരിവാർ ആസൂത്രിത കൊലപാതകങ്ങളാണെന്നും വിഷയം അവതരിപ്പിച്ച ഷബീർ ചാത്തമംഗലം പറഞ്ഞു. ഫാസിസത്തിന്റെ ഭൂരിഭാഗം ലക്ഷണങ്ങളും ഇന്ത്യയിൽ പ്രകടമായെന്നും മതനിരപേക്ഷ ശക്തികൾ ദൗത്യം തിരിച്ചറിഞ്ഞു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചെന്നും ചർച്ചയിൽ പങ്കെടുത്ത  സംഘടനാ നേതാക്കൾ ചൂണ്ടിക്കാണിച്ചു.  ഫാസിസ്റ്റ് ഭരണത്തിനെതിരെ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ ചില പ്രതിപക്ഷ പാർട്ടികൾ കാണിക്കുന്ന അലംഭാവത്തെ   കുറിച്ചും ചർച്ചയിൽ അഭിപ്രായങ്ങളുയർന്നു. നാടിന്റെ നന്മയെയും വൈവിധ്യത്തെയും തകർക്കുന്ന സംഘ് ഭീകരതയ്ക്കെതിരെ കൂടുതൽ പ്രതിരോധങ്ങൾ ഉയർന്നു വരണമെന്നു സമാപന പ്രസംഗം നിർവഹിച്ച സാജിദ് ആറാട്ടുപുഴ ആവശ്യപ്പെട്ടു. പ്

രമുഖ സാഹിത്യകാരൻ കെ പി രാമനുണ്ണിക്ക് നേരെയുണ്ടായ ഭീഷണിയെ കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ആമുഖ പ്രസംഗം നിർവഹിച്ച രാജു നായിഡു വ്യക്തമാക്കി. ദേവൻ പട്ടാമ്പി, ശിഹാബ് കായംകുളം, അമീർ അലി കൊയിലാണ്ടി, അരുൺ നൂറനാട്, മുഹമ്മദലി പീറ്റയിൽ, അബ്ദു റഹീം, ജയരാജ് തെക്കെപ്പള്ളി,  ഡോ : സിന്ധു ബിനു, അഡ്വ: സനീജ സഗീർ, ലീന ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. റഊഫ് ചാവക്കാട് കവിത ആലപിച്ചു. ബിജു പൂതക്കുളം നന്ദി പറഞ്ഞു. സാജിദ് ആറാട്ടുപുഴ മോഡറേറ്റർ ആയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home