ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ കേളി കുടുംബവേദി അനുമോദിച്ചു

റിയാദ് > കഴിഞ്ഞ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ കേളി കുടുംബവേദി റൗദ യുണിറ്റ് അനുമോദിച്ചു. കുടുംബവേദിയിലെ അംഗങ്ങളുടെ കുട്ടികളായ സ്വപ്ന ഷാജഹാന്‍, ഷിഫാന നസീര്‍ എന്നീ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്.
അനുമോദന യോഗത്തില്‍ കുടുംബവേദി റൗദ യുണിറ്റ് പ്രസിഡന്റ് ബനന്‍ ഇംതിയാസ് അധ്യക്ഷത വഹിച്ചു. കേളി മുഖ്യ രക്ഷാധികാരി കെ ആര്‍ ഉണ്ണികൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം കുഞ്ഞിരാമന്‍ മയ്യില്‍, കുടുംബവേദി ആക്ടിംഗ് സെക്രട്ടറി മാജിദ ഷാജഹാന്‍, പ്രിയ വിനോദ്, അനു സുനില്‍, ജിനു, കേളി റൗദ ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ ഗോപിനാഥന്‍ വേങ്ങര, റൗദ ഏരിയ സെക്രട്ടറി ജോഷി പെരിഞ്ഞനം, സുരേഷ് ബാബു, ഷാജഹാന്‍ പാടം, സുരേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുടുംബവേദിയുടെ ഉപഹാരം റൗദ യുണിറ്റ് സെക്രട്ടറി ഷിനി നസീര്‍, ജോ സെക്രട്ടറി ജയന്തി വിശ്വനാഥന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി.










0 comments