കേളി കുടുംബവേദി സനയ്യ അര്‍ബയീന്‍ യുണിറ്റ് രൂപീകരിച്ചു

റിയാദ് > കേളി കലാ സാംസ്കാരിക വേദിയുടെ കുടുംബ വിഭാഗമായ കേളി കുടുംബവേദിയുടെ സനയ്യ അര്‍ബയീന്‍ യുണിറ്റ് രൂപീകരിച്ചു. കേളി സനയ്യ അര്‍ബയീന്‍ ഏരിയ പരിധിയിലുള്ള കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് കേളി സനയ്യ അര്‍ബയീന്‍ ഏരിയ രക്ഷാധികാരി കമ്മിറ്റിക്കു കീഴില്‍ കേളി കുടുംബവേദി സനയ്യ അര്‍ബയീന്‍ യുണിറ്റ്് നിലവില്‍ വന്നത്.
വെള്ളിയാഴ്ച്ച ചേര്‍ന്ന യുണിറ്റ് രൂപീകരണ യോഗത്തില്‍ കേളി കേന്ദ്ര രക്ഷാധികാരി സമിതി കണ്‍വീനര്‍ കെആര്‍ ഉണ്ണികൃഷ്ണന്‍ യുണിറ്റ് ഉത്ഘാടനം ചെയ്തു. സുകേഷ് അധ്യക്ഷത വഹിച്ചു. കുടുംബവേദി ആക്ടിംഗ് സെക്രട്ടറി മാജിദ ഷാജഹാന്‍, പ്രസിഡന്റ് സുരേഷ് ചന്ദ്രന്‍, ജോ: സെക്രട്ടറി സന്ധ്യപുഷ്പരാജ്, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രിയ വിനോദ്, സീബ അനിരുദ്ധന്‍, ഷൈനി അനില്‍, ഷാജഹാന്‍പാടം, അനില്‍ അറക്കല്‍, വിനോദ്, കേളി സെക്രട്ടറി റഷീദ് മേലേതില്‍, കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം കുഞ്ഞിരാമന്‍ മയ്യില്‍ എന്നിവര്‍ സംസാരിച്ചു.
ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ സത്യബാബു ഭാരവാഹികളുടെ പാനല്‍ അവതിപ്പിച്ചു. നിസ നിഷാദ് (പ്രസിഡന്റ്), ദീപ വാസുദേവ് (സെക്രട്ടറി), ഹലീമ ഗഫൂര്‍ (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി യോഗം തെരഞ്ഞെടുത്തു. കേളി സനയ്യ അര്‍ബയീന്‍ ഏരിയ സെക്രട്ടറി വാസുദേവന്‍ സ്വാഗതവും ദീപ വാസുദേവ് നന്ദിയും പറഞ്ഞു.










0 comments