സർഗ്ഗവേദി സലാല പുസ്തകപ്പുര ഉദ്ഘാടനം ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 12, 2024, 06:12 PM | 0 min read

സലാല > സർഗ്ഗവേദി സലാല പുസ്തകപ്പുര പ്രശസ്ത സോഷ്യൽ മീഡിയ അനലിസ്റ്റ് ഡോ അനിൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സർഗ്ഗവേദി കൺവീനർ സിനു കൃഷ്ണൻ അധ്യക്ഷനായി. വീണ്ടെടുക്കേണ്ട നൻമയിടങ്ങൾ എന്ന വിഷയത്തിൽ സൗഹൃദ സംവാദം നടന്നു. സലാല മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി കോൺസുലാർ ഏജൻ്റ് ഡോ കെ സനാതനൻ, ഇന്ത്യൻ സ്ക്കൂൾ പ്രസിഡണ്ട് ഡോ അബൂബക്കർ സിദ്ദിഖ്, ഇന്ത്യൻ സ്ക്കൂൾ തുംറൈത്ത് പ്രസിഡണ്ട് റസ്സൽ മുഹമ്മദ്, ഇഖ്റ അക്കാദമി ഡയറക്ടർ ഹുസൈൻ കാച്ചിലോടി, മലയാള വിഭാഗം കൺവീനർ എ പി കരുണൻ, കേരള വിംഗ് കൺവീനർ ഡോ ഷാജി പി ശ്രീധർ, ഡോ നിഷ്താർ, അനൂപ് ശങ്കർ എന്നിവർ സംസാരിച്ചു. ധനുഷ വിപിൻ, ലിൻസൺ ഫ്രാൻസിസ്, അലാന ഫെല്ല ഫിറോസ് എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

 


 



deshabhimani section

Related News

View More
0 comments
Sort by

Home