29 പന്തിൽ 106 റൺസ്; തീപാറും സെഞ്ചുറിയുമായി അഭിഷേക് ശർമ

സൗരാഷ്ട്ര> സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തീപാറും സെഞ്ചുറിയുമായി അഭിഷേക് ശർമ. മേഘാലയയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ പഞ്ചാബ് നായകൻ 29 പന്തിൽ പുറത്താകാതെ 106 റൺസാണ് അടിച്ചെടുത്തത്. 11 സിക്‌സും എട്ട് ഫോറുമാണ് താരം പറത്തിയത്.
ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണ് അഭിഷേക് അടിച്ചെടുത്തത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ വേഗമേറിയ സെഞ്ചുറിയെന്ന റെക്കോർഡും താരം സ്വന്തമാക്കി. മത്സരത്തിൽ മേഘാലയയ്‌ക്കെതിരെ പഞ്ചാബ് ഏഴു വിക്കറ്റിന്റെ വിജയം നേടി.
ആദ്യം ബാറ്റ് ചെയ്ത മേഘാലയ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്തു. അഭിഷേകിന്റെ സെഞ്ചുറിക്കരുത്തിൽ 9.3 ഓവറിൽ പഞ്ചാബ് വിജയലക്ഷ്യം കണ്ടു. സ്കോർ: മേഘാലയ 142/7. പഞ്ചാബ് 144/3.








0 comments