കോസ് മോസ് വോളിബോൾ ടൂർണമെൻ്റ് ത്വാഖ ക്ലബ് ജേതാക്കളായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2024, 04:01 PM | 0 min read

സലാല > കോസ്മോസ് ആറാം വാർഷികത്തോടനുബന്ധിച്ച് നടന്ന വോളിബോൾ ടൂർണമെൻ്റ്റ്റിൻ്റെ ആവേശകരമായ ഫൈനൽ മത്സരത്തിൽ താക്ക ടീം വിജയികളായി. സുഡാനി ക്ലബ് മൈതാനിയിൽ നടന്ന വാശിയേറിയ വോളിബോൾ മേളയ്ക്ക് സമാപനമായി. വോളിബോൾ മാമാങ്കത്തിലേക്ക് സ്വദേശികളും വിദേശികളുമടക്കം നിരവധി പേർ പങ്കെടുത്തു.

8 ടീമുകളാണ് വോളിബോൾ മത്സരത്തിൽ പങ്കെടുത്തത്. കോസ്മോസ്, ലയൺസ് ശ്രീലങ്ക, ഇത്തിഹാദ് ടീം, ത്വാഖ ടീം, സ്പൈക്കേർസ് സനായ്യ, ചാലഞ്ചേസ് എന്നീ ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്.

അബു തെഹനൂൻ വിന്നേഴ്സ് ട്രോഫിക്കും, അൽ-റീഫ് ഇന്റർ നാഷണൽ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി നടന്ന വാശിയേറിയ ഫൈനൽ  മത്സരത്തിൽ ആതിഥേയരായ കോസ്മോ ക്ലബിനെ തുടർച്ചയായി മൂന്ന് സെറ്റിന് പരാജയപ്പെടുത്തിയാണ് ത്വാഖ ക്ലബ് ജേതാക്കളായത്.

ടൂർണ്ണമെൻ്റിന് പ്രസിഡൻ്റ് അയ്യൂബ് ഇരിക്കുർ, സെക്രട്ടറിഅഹദ് കാഞ്ഞിരപള്ളി, നോബിൾ ചാക്കോ, മനാഫ് വടകര, മുജീബ് താബ  എന്നിവർ നേതൃത്വം നൽകി. മത്സരം കാണാൽ സ്വദേശികളും വിദേശികളുമടക്കം നിരവധി പേർ ഉണ്ടായിരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home