കൈരളി സലാല വനിതാ വിഭാഗത്തിന് പുതിയ ഭാരവാഹികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2024, 04:00 PM | 0 min read

സലാല > കൈരളി സലാലയുടെ ജനറൽ സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന സമ്മേളനങ്ങളിൽ വനിതാ സമ്മേളനം സഖാവ് എം സി ജോസഫൈൻ നഗറിൽ നടന്നു. കൈരളി സലാല മുൻ പ്രസിഡന്റ് കെ എ റഹിം സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോകത്താകമാനം നടന്നിട്ടുള്ള മാനവ മോചന പോരാട്ടങ്ങളിൽ വീരേതിഹാസം രചിച്ച മഹത് വനിതകളെക്കുറിച്ചും, മെച്ചപ്പെട്ട ജീവിത നിലവാരത്തിനും, അർഹതപ്പെട്ട വിദ്യാഭ്യാസത്തിനും വേണ്ടി പോരാട്ടം നടത്തിയ വർത്തമാനകാല യുവതികളെക്കുറിച്ചും കെ എ റഹിം സംസാരിച്ചു. സ്ത്രീകളുടെ ശാക്തീകരണത്തിനു വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും വിശദമാക്കി.

കൈരളി സലാല ആക്റ്റിംഗ് രക്ഷാധികാരി പി എം റിജിൻ, വനിതാ സെക്രട്ടറി ഷീബ സുമേഷ്കൈരളി ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ, കൈരളി  പ്രസിഡണ്ട് ഗംഗാധരൻ അയ്യപ്പൻ, മുൻ രക്ഷാധികാരി എ കെ പവിത്രൻ, മുൻ ജനറൽ സെക്രട്ടറി  പവിത്രൻ കാരായി, കൈരളി ട്രഷറർ ലിജോ ലാസർ, സെക്രട്ടറിയേറ്റ് അംഗമായ രാജേഷ് പുറമേരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജിനോയ്, സജീഷ്, രേഷ്മ സിജോയ് എന്നിവർ സംസാരിച്ചു. ഹേമ ഗംഗാധരൻ, ബൈറ ജ്യോതിഷ് എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ഷമീന അൻസാരി താത്കാലിക അധ്യക്ഷയായി.

പുതുതായി തിരഞ്ഞെടുത്ത 15 അംഗ എക്സിക്യൂട്ടീവിൽ നിന്നും സെക്രട്ടറിയായി സീന സുരേന്ദ്രൻ, പ്രസിഡണ്ടായി ഷെമീന അൻസാരി,  ജോ സെക്രട്ടറിയായി രേഷ്മ സിജോയ്, വൈസ്സ്‌ പ്രസിഡണ്ടായി സരിത ജയരാജൻ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

 



deshabhimani section

Related News

View More
0 comments
Sort by

Home