ദേശീയ ദിനാഘോഷവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2024, 05:12 PM | 0 min read

സലാല > സലാല കെ എം സി സി നാല്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി  വിവിധങ്ങളായ പരിപാടികൾ സലാലയിൽ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സലാലയിലെ 60 ഓളം  പ്രവാസികളെ ആദരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റഷീദ് കൽപ്പറ്റയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സലാല കെ എം സി സി കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷൻ വി പി അബ്ദുസ്സലാം ഹാജി ഉദ്ഘാടനം ചെയ്തു.

സലാലയിലെ വുമൺസ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ ഫൈസൽ അൽ നഹ്ദി (സലാല കൾച്ചറൽ ആൻഡ് സ്പോർട്സ് ഡയറക്ടർ) മുഖ്യാഥിതിയായി. ഇന്ത്യൻ എംബസി കൗൺസിലർ ഡോ കെ സനാതനൻ, ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് പ്രസിഡണ്ട് രാകേഷ് ജാ, ഇന്ത്യൻ സ്കൂൾ പ്രസിഡണ്ട് ഡോ അബൂബക്കർ സിദ്ദീഖ്, ഇന്ത്യൻ സ്കൂൾ വൈസ് പ്രസിഡണ്ട് യാസർ മുഹമ്മദ്, ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ മമ്മിക്കുട്ടി, അബു താഹനൂൻ എംഡി ഒ അബ്ദുൽ ഗഫൂർ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് കൾച്ചറൽ സെക്രട്ടറി രമേഷ് കുമാർ, വെൽഫെയർ ഫോറം സെക്രട്ടറി കബീർ അബ്ദുള്ള, മലയാള വിഭാഗം ട്രഷറർ സജീബ് ജലാൽ, അൽ ഫവാസ് എംഡി സൈനുദ്ദീൻ, കെ എം സി സി മുൻ ട്രഷറർ അബ്ദുൽ കലാം, കെ എം സി സി സെക്രട്ടറി ആർ കെ അഹമ്മദ്, കെ എം സി സി മുൻ ജനറൽ സെക്രട്ടറി ഹുസൈൻ കാച്ചിലോടി, സലാല കെ എം സി സി ജനറൽ സെക്രട്ടറി ഷബീർ കാലടി, പ്രോഗ്രാം കമ്മിറ്റി കൺവീനർ സൈഫുദ്ദീൻഎന്നിവർ സംസാരിച്ചു.

സലാല കെ എം സി സി കോഴിക്കോട് ജില്ലാ കമ്മിറ്റിയിലെ മാപ്പിള കലാരൂപമായ കോൽക്കളിയുടെ അരങ്ങേറ്റവും ഡാൻസും കരോക്ക ഗാനമേളയും നടന്നു. 2025 കെ എം സി സിയുടെ കലണ്ടർ പ്രകാശനവും വേദിയിൽ നടന്നു. കേന്ദ്ര കമ്മിറ്റി നേതാക്കളായ എം സി അബു ഹാജി, അലി ഹാജി എളേറ്റിൽ, മഹമൂദ്  ഹാജി, അനസ് ഹാജി, ആർ കെ അഹമ്മദ് നാസർ കമൂണ, ഹാഷിം കോട്ടക്കൽ, ജാബിർ ഷരീഫ് അബ്ബാസ് മുസ്ലിയാർ, കാസിം കോക്കൂർ, എ കെ ഇബ്രാഹിം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home