കോടികൾ ഒഴുകുന്നു; ഋഷഭ് പന്തിന് 27 കോടി, ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തുക

ജിദ്ദ (സൗദി അറേബ്യ) > ഐപിഎൽ മെഗാ താരലേലത്തിൽ കോടികൾ ഒഴുകുന്നു. ലേലത്തിന്റെ ആദ്യ ദിവസം ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന് ലക്‌നൗ സൂപ്പർ ജയന്റ്‌സ് ടീമിലെത്തിച്ചത് 27 കോടി രുപയ്‌ക്ക്. ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തുകയാണിത്. മറ്റൊരു ഇന്ത്യൻ താരമായ ശ്രേയസ് അയ്യറെ പൊന്നും വില നൽകി പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ചു. 26.5 കോടി രൂപയാണ് ശ്രേയസിനായി പഞ്ചാബ് മുടക്കിയത്. രാജസ്ഥാൻ വിട്ട ജോസ് ബട്‌ലറെ 15.5 കോടി രൂപയ്‌ക്കും കഗീസോ റബാദയെ 10.75 കൊടിക്കും ഗുജറാത്ത് ടീമിലെത്തിച്ചപ്പോൾ 11.75 കോടി മുടക്കി മിച്ചൽ സ്റ്റാർക്കിനെ ഡൽഹി സൈൻ ചെയ്തു.
ഇന്ത്യൻ പേസർ അർഷ്‌ദീപ് സിങ്ങാണ് താരലേലത്തിനായി എത്തിയ ആദ്യ താരം. ഈ ഇടംകയൻ പേസറെ 18 കോടി രൂപ മുടക്കി പഞ്ചാബ് കിങ്‌സ് തന്നെ നിലനിർത്തി. രണ്ട് കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. അർഷ്ദീപിനായി ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും ഡൽഹി ക്യാപിറ്റൽസും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും രാജസ്ഥാൻ റോയൽസും രംഗത്തെത്തിയെങ്കിലും 15.75 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദ് വിളിച്ചെടുത്തു. എന്നാൽ ആർടിഎം ഉപയോഗപ്പെടുത്തി പഞ്ചാബ് താരത്തെ നിലനിർത്തുകയായിരുന്നു.
ചെന്നൈ സൂപ്പർ കിങ്സ്
ആർ അശ്വിൻ 9.75 കോടി, ഡെവൻ കോൺവെ 6.25, രചിൻ രവീന്ദ്ര 4, രാഹുൽ ത്രിപാഠി 3.40, നൂർ അഹമ്മദ് 10, ഖലീൽ അഹമ്മദ് 4.80, വിജയ് ശങ്കർ 1.20. നിലനിർത്തിയവർ: എം എസ് ധോണി, ഋതുരാജ് ഗെയ്‌ക്ക്‌വാദ്, രവീന്ദ്ര ജഡേജ, മതീഷ പതിരണ, ശിവം ദുബെ.
ഡൽഹി ക്യാപിറ്റൽസ്
കെ എൽ രാഹുൽ 14 കോടി, മിച്ചൽ സ്‌റ്റാർക് 11.75, ജേക്ക് ഫ്രേസർ മക്‌ഗുർക് 9, ഹാരി ബ്രൂക്ക് 6.25, ടി നടരാജൻ 10.75, കരുൺ നായർ 50 ലക്ഷം.
നിലനിർത്തിയവർ: അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, ട്രിസ്‌റ്റൺ സ്‌റ്റബ്‌സ്, അഭിഷേക് പോറൽ.
ഗുജറാത്ത് ടൈറ്റൻസ്
ജോസ് ബട്‌ലർ 15.75 കോടി, മുഹമ്മദ് സിറാജ് 12.25, കഗീസോ റബാദ 10.75, പ്രസിദ്ധ് കൃഷ്ണ 9.50
നിലനിർത്തിയവർ: റാഷിദ്‌ഖാൻ, ശുഭ്‌മാൻ ഗിൽ, സായ് സുദർശൻ, എം ഷാറൂഖ്‌ഖാൻ, രാഹുൽ ടെവാട്ടിയ.
കൊൽക്കത്ത
നൈറ്റ്‌റൈഡേഴ്‌സ്
വെങ്കടേഷ് അയ്യർ 23.75 കോടി, ക്വിന്റൺ ഡി കോക്ക് 3.60, റഹ്‌മാനുള്ള ഗുർബാസ് 2, ആൻറിച്ച് നോർത്യെ 6.50.
നിലനിർത്തിയവർ: റിങ്കു സിങ്, വരുൺ ചക്രവർത്തി, ആന്ദ്രേ റസൽ, സുനിൽ നരെയ്‌ൻ, ഹർഷിത് റാണ, രമൺദീപ് സിങ്.
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്
ഋഷഭ് പന്ത് 27 കോടി, ഡേവിഡ് മില്ലർ 7.50, മിച്ചൽ മാർഷ് 3.40, എയ്‌ദൻ മാർക്രം 2, ആവേശ് ഖാൻ 9.75.
നിലനിർത്തിയവർ: നിക്കൊളാസ് പുരാൻ, മായങ്ക് യാദവ്, രവി ബിഷ്‌ണോയ്, ആയുഷ് ബദനി, മൊഹ്‌സിൻ ഖാൻ.
മുംബൈ ഇന്ത്യൻസ്
ട്രെന്റ് ബോൾട്ട് 12.50 കോടി. നമൻ ധിർ 5.25 നിലനിർത്തിയവർ: ജസ്‌പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, രോഹിത് ശർമ, തിലക് വർമ.
പഞ്ചാബ് കിങ്സ്
ശ്രേയസ് അയ്യർ 26.75 കോടി, അർഷ്‌ദീപ് സിങ് 18, യുശ്‌വേന്ദ്ര ചഹാൽ 18, മാർകസ് സ്‌റ്റോയിനിസ് 11, ഗ്ലെൻ മാക്‌സ്‌വെൽ 4.20, വിഷ്ണു വിനോദ് 95 ലക്ഷം. നിലനിർത്തിയവർ: ശശാങ്ക് സിങ്, പ്രഭ്‌സിമ്രാൻ സിങ്.
രാജസ്ഥാൻ റോയൽസ്
ജോഫ്ര ആർച്ചർ 12.50 കോടി, വണീന്ദു ഹസരങ്ക 5.25, മഹീഷ് തീക്ഷണ 4.40, ആകാശ് മധ്-വാൾ 1.20. നിലനിർത്തിയവർ: സഞ്‌ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറെൽ, റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്‌മയർ, സന്ദീപ് ശർമ.
റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു
ലിയാം ലിവിങ്സ്‌റ്റൺ 8.75 കോടി, ഫിൽ സാൾട്ട് 11.50, ജോഷ് ഹാസെൽവുഡ് 12.50, ജിതേഷ് ശർമ 11, റാസിക് ധാർ 6. നിലനിർത്തിയവർ: വിരാട് കോഹ്‌ലി, രജത് പാടീദർ, യാഷ്‌ദയാൽ.
സൺറൈസേഴ്‌സ് ഹൈദരാബാദ്
മുഹമ്മദ് ഷമി 10 കോടി, ഹർഷൽ പട്ടേൽ 8, ഇഷാൻ കിഷൻ 11.25, നിലനിർത്തിയവർ: ഹെൻറിച്ച് ക്ലാസെൻ, പാറ്റ് കമ്മിൻസ്, അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, നിതീഷ് കുമാർ റെഡ്ഡി.
വിൽക്കപ്പെടാത്ത പ്രമുഖർ: ഡേവിഡ് വാർണർ, ദേവ്‌ദത്ത് പടിക്കൽ, ജോണി ബയർസ്‌റ്റോ (രണ്ടുകോടി).
ഞായർ, തിങ്കൾ ദിവസങ്ങളിലായി നടക്കുന്ന താരലേലത്തിൽ 577 താരങ്ങളാണുള്ളത്. രണ്ടാംതവണയാണ് വിദേശത്ത് ലേലം നടക്കുന്നത്. 18–-ാംസീസൺ ഐപിഎൽ മാർച്ച് 14നാണ് തുടങ്ങുക. മെയ് 25നാണ് ഫൈനൽ.
ഒരു ടീമിൽ 25 കളിക്കാരാണ് വേണ്ടത്. അതിൽ എട്ട് വിദേശികളെ ഉൾപ്പെടുത്താം. പത്തു ടീമുകളിൽ രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് അനുവദനീയമായ ആറു കളിക്കാരെ നിലനിർത്തിയത്. ചെന്നൈ സൂപ്പർകിങ്സ്, മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ടൈറ്റൻസ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമുകൾ അഞ്ചു കളിക്കാരെ നിലനിർത്തിയിട്ടുണ്ട്. രണ്ടുപേരെമാത്രം നിലനിർത്തിയ പഞ്ചാബ് കിങ്‌സിന് കളിക്കാരെ വാങ്ങാൻ 110.5 കോടി രൂപ ബാക്കിയുണ്ട്. ഋഷഭ് പന്തിനെ നിലനിർത്താതിരുന്ന ഡൽഹി ക്യാപിറ്റൽസിൽ നാലുപേരാണുള്ളത്. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു വിരാട് കോഹ്‌ലി അടക്കം മൂന്നു കളിക്കാരെയാണ് നിലനിർത്തിയത്. 83 കോടി രൂപ അവരുടെ പക്കലുണ്ട്.









0 comments