ഗോപി മേനോന്റെ പുസ്തകം എം എ ബേബി പ്രകാശനം ചെയ്തു.

ഷാർജ > ഗോപി മേനോന്റെ "Yugen depths unspoken" എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി എഴുത്തുകാരി സോഫിയ ഷാജഹാന് നൽകി പ്രകാശനം ചെയ്തു. എഴുത്തുകാരി സോഫിയ ഷാജഹാൻ, അൻവർ കുനിമൽ, ലോക കേരളസഭ അംഗം ടി കെ അബ്ദുൽ ഹമീദ്, ഷഹനാസ് മാക്ബത്ത് പബ്ലിക്കേഷൻസ് എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. അനിൽ പുസ്തകപരിചയം നടത്തി.









0 comments