ഐ സി സി ശിശുദിനാഘോഷം സം​ഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 04:27 PM | 0 min read

ദോഹ > ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനയായ ഇന്ത്യൻ കൾച്ചറൽ സെൻ്റർ (ഐ സി സി )പ്രതിവാര  ബുധനാഴ്ച ഫിയസ്റ്റയിൽ ശിശുദിനം ആഘോഷിച്ചു. ഐ സി സി അശോകഹാളിൽ നടന്ന പരിപാടിയിൽ പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ ഡോ. അഭിലാഷ സിംഗ് പൻവാർ  മുഖ്യാതിഥിയായിരുന്നു. വിവിധ ഇന്ത്യൻ സ്‌കൂൾ കുട്ടികളുടെ വർണ്ണാഭമായ ഗ്രൂപ്പ് ഡാൻസുകൾ അരങ്ങേറി. ഐസിസി വൈസ് പ്രസിഡൻ്റ്  സുബ്രഹ്മണ്യ ഹെബ്ബഗെലു, ഐസിസി ജനറൽ സെക്രട്ടറി  മോഹൻ കുമാർ, ഐസിസി സ്കൂൾ കോർഡിനേറ്റിങ്ങ് ഹെഡ്   ശന്തനു ദേശ്പാണ്ഡെ,  ഐസിസി ഇൻഹൗസ് ആക്ടിവിറ്റീസ് മേധാവി  സത്യനാരായണ മാലിറെഡ്ഡി എന്നിവർ സംസാരിച്ചു. ഐസിസി സാംസ്കാരിക പ്രവർത്തനങ്ങളുടെ മേധാവി നന്ദിനി അബ്ബഗൗണി അവതാരകയായിരുന്നു മറ്റ് ഐസിസി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, മറ്റ് അനുബന്ധ സംഘടനകളുടെ പ്രസിഡൻ്റുമാർ, മുതിർന്ന കമ്മ്യൂണിറ്റി നേതാക്കൾ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home