ഇഖ്റ കെയർ സലാല നൗഷാദ് നാലകത്ത് അവാർഡ് ഡിസംബർ ആറിന് സമർപ്പിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 07:35 PM | 0 min read

സലാല > ഇഖ്‌റ കെയർ സലാല നൗഷാദ് നാലകത്ത് അവാർഡ് അബു തഹനൂർ എംഡി ഒ അബ്ദുൽ ഗഫൂറിന് ഡിസംബർ ആറിന് സലാല ലുബാൻ പാലസ് ഹാളിൽ വെച്ച് സമർപ്പിക്കും. സോഷ്യൽ മീഡിയ അണലിസ്റ്റ്, ജീവകാരുണ്യ പ്രവർത്തകനുമായ ഡോ അനിൽ മുഹമ്മദ്‌ ചടങ്ങിൽ മുഖ്യ അതിഥിയായി ഉണ്ടാകും.

പ്രസ്തുത പരിപാടിയുടെ ഫ്ലയർ പ്രകാശനവും പത്ര സമ്മേളനവും ഇഖ്‌റ കോൺഫ്രൻസ് ഹാളിൽ നടന്നു. ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ കെ സനാതനൻ, ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോ അബൂബക്കർ സിദ്ദിക്ക്, ഡോ നിഷ്താർ, റഷീദ് നാലകത്ത്, സലാം ഹാജി, ഡോ അജിത് സന്തോഷ്‌ എന്നിവർ ചേർന്ന് ഫ്ലയർ പ്രകാശനം ചെയ്തു.  പത്ര സമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ ഷാജിദ് മരുതോറ, ചീഫ് പാട്രൻ ഹുസൈൻ കാച്ചിലോടി, കൺവീനർ ഫായിസ് അത്തോളി, സാലിഹ് തലശ്ശേരി, സൈഫുദ്ധീൻ അലിയാമ്പത്ത്, നൗഫൽ കായക്കൊടി എന്നിവർ സംബന്ധിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home