രഞ്ജിയിലെ ചരിത്ര നേട്ടം; ജലജ്‌ സക്‌സേനയെ ആദരിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2024, 02:03 PM | 0 min read

തിരുവനന്തപുരം> രഞ്ജി ട്രോഫിയിൽ 6000 റൺസും 400 വിക്കറ്റും നേടിയ കേരള ടീം അംഗം ജലജ് സക്‌സേനയെ കേരള ക്രിക്കറ്റ് അസോസിയേഷൻ ആദരിച്ചു. തിരുവനന്തപുരം ഹയാത് റീജൻസിയിൽ നടന്ന ചടങ്ങിൽ പത്തു ലക്ഷം രൂപയും മെമന്റോയും കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ്  ജയേഷ് ജോർജും സെക്രട്ടറി വിനോദ് എസ് കുമാറും ചേർന്ന് സമ്മാനിച്ചു.

2016–-17 സീസൺ മുതൽ കെസിഎ അംഗമായ ജലജ്‌ കേരളത്തിനുവേണ്ടി നിരവധി മത്സരങ്ങളിൽ  മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്‌. കേരള രഞ്ജി ടീം പരിശീലകൻ അമയ് ഖുറാസിയ, രഞ്ജി ടീം മാനേജർ നാസർ മച്ചാൻ, കേരള ടീം അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രഞ്ജി ട്രോഫിയിൽ മാത്രമായി 13 സെഞ്ച്വറിയും 30 അർധ സെഞ്ച്വറിയും ജലജ് നേടിയിട്ടുണ്ട്. ബംഗാളുമായുള്ള കഴിഞ്ഞ മത്സരത്തിലും സക്‌സേന മികച്ച പ്രകടനം നടത്തി. മധ്യപ്രദേശ് ക്രിക്കറ്റിൽ 2005ലാണ് ജലജിന്റെ കരിയർ ആരംഭിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home