ഉംറ തീർത്ഥാടക മക്കയിൽ മരിച്ചു

ജിദ്ദ > സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ തൃശൂർ സ്വദേശിനി മക്കയിൽ മരിച്ചു. കയ്പമംഗലം കാക്കത്തുരുത്തി തേപറമ്പില്‍ ദിഖ്‌റുള്ളയുടെ ഭാര്യ റാഹില (57) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ഇവർ ഒരാഴ്ചയായി മക്കയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മക്കള്‍: മുഹമ്മദ് നദീം, മുഹമ്മദ് നബീല്‍, നഹ്‌ല. മരുമക്കള്‍: റിയാസ്, സബീന, തസ്‌നി. ഖബറടക്കചടങ്ങളിൽ പങ്കെടുക്കാൻ മക്കൾ മക്കയിൽലെത്തി. നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ കബറടക്കുമെന്ന് ബന്ധപ്പെട്ടർ അറിയിച്ചു.









0 comments