പന്തിനും ഗില്ലിനും അർധ സെഞ്ചുറി; ഇന്ത്യ 263 ന് പുറത്ത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 01:49 PM | 0 min read

മുംബൈ>  വാംഖഡെയിലെ സ്പിൻ കുരുക്കിൽ ഇന്ത്യയും വീണു. ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ ഇന്ത്യ 263 റൺസിന് പുറത്തായി. അർധ സെഞ്ചുറി നേടിയ  ശുഭ്മൻ ഗില്ലും (145 പന്തിൽ 90) ഋഷഭ് പന്തുമാണ് (59 പന്തിൽ 60) ഇന്ത്യയെ കരകയറ്റിയത്. വാഷിങ്ടൻ സുന്ദർ 36 പന്തിൽ 38 റൺസെടുത്തു.

ക്യാപ്‌റ്റൻ രോഹിത്‌ ശർമ (18), യശസ്വി ജയ്‌സ്വാൾ (30), മുഹമ്മദ്‌ സിറാജ്‌ (0), വിരാട്‌ കോഹ്‌ലി (4) എന്നിവരെ ഇന്ത്യക്ക്‌ ആദ്യ ദിനം തന്നെ നഷ്ടമായിരുന്നു. കോഹ്‌ലി റണ്ണൗട്ടാവുകയായിരുന്നു. കിവീസിനായി സ്പിന്നർ അജാസ് പട്ടേൽ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി.

ആദ്യ രണ്ട്‌ ടെസ്റ്റിലും ജയിച്ച്‌ പരമ്പര നേടിയ കിവികൾ ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുക്കുകയായിരുന്നു. ഡെവൻ കോൺവേയെ (4) വിക്കറ്റിനുമുന്നിൽ കുരുക്കി ആകാശ്‌ ദീപ്‌ നല്ല തുടക്കമാണ്‌ ഇന്ത്യക്ക്‌ നൽകിയത്‌. ക്യാപ്‌റ്റൻ ടോം ലാതവും (28) രചിൻ രവീന്ദ്രയും സുന്ദറിനു മുന്നിൽ വീണു. ഇതോടെ പരുങ്ങിയ കിവികളെ വിൽ യങ്ങും (71) ഡാരിൽ മിച്ചെലും (82) കരകയറ്റി. നാലാം വിക്കറ്റിൽ 87 റൺ ചേർത്തു. എന്നാൽ, ഈ കൂട്ടുകെട്ട്‌ ജഡേജ പൊളിച്ചു. പിന്നീട്‌ ന്യൂസിലൻഡ്‌ തകർന്നു. തുടർച്ചയായി 22 ഓവർ പന്തെറിഞ്ഞ്‌ ജഡേജ നയിച്ചു. 65 റൺ വഴങ്ങി ടെസ്റ്റിലെ 14–-ാമത്‌ അഞ്ച്‌ വിക്കറ്റ്‌ നേട്ടം സ്വന്തമാക്കി. സുന്ദറിന്‌ നാലും വിക്കറ്റുണ്ട്‌.

 



deshabhimani section

Related News

View More
0 comments
Sort by

Home