സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ബീന ആർ ചന്ദ്രന് സ്വീകരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2024, 04:47 PM | 0 min read

ഷാർജ > മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ ചന്ദ്രൻ, വേനലിന്റെ ഒഴിവ് എന്ന മാധവിക്കുട്ടിയുടെ കഥയെ ആസ്പദമാക്കി ചിട്ടപ്പെടുത്തിയ ഒറ്റ ഞാവൽ മരം ഏകപാത്ര നാടകം ആവേശമായി മാറി. മാസ് വനിതാവിഭാഗം ഒരുക്കിയ സ്വീകരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു അവർ.

ആദ്യമായാണ് ഒരു വിദേശരാജ്യത്ത് യാത്ര ചെയ്യുന്നത് എന്നും, പ്രതിബദ്ധതയുള്ള വനിതകളുടെ മികച്ച കൂട്ടായ്മയാണ് മാസ് വനിതാ വിഭാഗം എന്നും, സ്ത്രീ സമൂഹത്തെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിൽ അവർ വഹിക്കുന്ന പങ്ക് നിസ്തുലമാണ് എന്നും അജ്മാൻ സോഷ്യൽ സെന്ററിൽ മാസ് വനിതാ വിഭാഗം സംഘടിപ്പിച്ച അഭിനയ വഴികളിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ബീന ആർ ചന്ദ്രൻ പറഞ്ഞു.

ഡോക്ടറും, എഴുത്തുകാരിയുമായ സൗമ്യ സരിൻ ചടങ്ങിൽ മുഖ്യാതിഥിയായി. ബീന ആർ ചന്ദ്രനുള്ള ഉപഹാരം ഡോ. സൗമ്യ കൈമാറി.  വനിതാ വിഭാഗം കോർഡിനേറ്റർ ഷൈൻ റെജി,അജ്‌മാൻ മേഖല വനിതാ വിഭാഗം കൺവീനർ സജിന പ്രസൂധൻ, മാസ് ജനറൽ സെക്രട്ടറി ബിനു കോറോം, ഇൻഡസ്ട്രിയൽ മേഖല വനിതാകൺവീനർ ചിത്രവേണി, ഷാനിത, ഹരിത,ബിജുന എന്നിവർ സംസാരിച്ചു. മാസ് വൈബ്സ് ബ്രോഷർ വിതരണവും, ചരിത്ര ക്വിസ് മത്സരത്തിൽ വിജയികളായവരെ ചടങ്ങിൽ അനുമോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home