അപകടങ്ങൾ കുറക്കാൻ ലക്ഷ്യമിട്ട് നിയമം കടുപ്പിച്ച് ദുബായ് പൊലീസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 26, 2024, 11:47 AM | 0 min read

ദുബായ് > ദുബായിൽ അപകടങ്ങൾ കുറക്കുവാൻ ലക്ഷ്യമിട്ട്  നിയമം കടുപ്പിച്ച് ദുബായ് പൊലീസ്. റോഡ് സുരക്ഷ ഉറപ്പാക്കുക, വാഹനാപകടങ്ങൾ കുറയ്ക്കുക പിഴ ചുമത്തൽ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നടപടി. നിയമ ലംഘനം നടത്തുന്ന വാഹനം കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ടാണ് പൊലീസ് പുതിയ നിയമം പ്രഖ്യാപിച്ചിരിക്കുന്നത്.

ജീവനും സ്വത്തിനും ഗതാഗത സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന തരത്തിൽ വാഹനം ഓടിക്കൽ വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാതിരിക്കൽ ഫോണോ മറ്റ് ഉപകരണങ്ങളോ ഉപയോഗിച്ച് വാഹനമോടിക്കൽ ഹെവി വാഹനങ്ങൾ റോഡിലെ ലെയ്ൻ അച്ചടക്കം പാലിക്കാതിരിക്കൽ എന്നിവ ചെയ്താൽ നിയമലംഘനങ്ങൾ നടത്തിയാൽ 30 ദിവസത്തേക്ക് വാഹനങ്ങൾ പിടിച്ചെടുക്കും.

സുരക്ഷ ഉറപ്പാക്കാതെ റോഡിലേക്ക് പ്രവേശിച്ചാൽ വ്യക്തമായ കാരണമില്ലാതെ റോഡിനുനടുവിൽ വാഹനം നിർത്തിയാൽ, അടിയന്തരമല്ലാത്ത സാഹചര്യങ്ങളിൽ അല്ലാതെ ഹാർഡ് ഷോൾഡറിൽ വാഹനം നിർത്തിയിടൽ, ജീവനും സ്വത്തിനും ഗതാഗത സുരക്ഷയ്ക്കും ഭീഷണിയാകും വിധം വാഹനം റിവേഴ്സ് എടുക്കൽ ലെയ്ൻ അച്ചടക്കം പാലിക്കുന്നതിൽ പരാജയപ്പെടൽ, അപകടകരമായ രീതിയിൽ ഓവർടേക്കിങ് നടത്തൽ
ഹാർഡ് ഷോൾഡറിലൂടെ ഓവർടേക്ക് ചെയ്യൽ, അംഗീകൃത നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കൽ ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനം ഓടിക്കൽ, അനുമതിയില്ലാതെ വാഹനത്തിന്റെ നിറം മാറ്റൽ  എന്നീ നിയമ ലംഘനങ്ങൾ നടത്തിയാൽ 14 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും.



deshabhimani section

Related News

View More
0 comments
Sort by

Home