'പ്രിയ പരിചിത നേരങ്ങൾ ' കവർ പ്രകാശനം നടന്നു.

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 18, 2024, 01:03 PM | 0 min read

ദുബായ് > കൊല്ലം എസ്എൻ കോളേജ് അലുമ്നി യുഎഇ ചാപ്റ്റർ പ്രസിദ്ധീകരിക്കുന്ന പൂർവ്വ വിദ്യാർത്ഥികളുടെ ഓർമ്മകുറിപ്പുകളുടെ സമാഹാരമായ 'പ്രിയ പരിചിത നേരങ്ങൾ' എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം മാധ്യമ പ്രവർത്തകനും യുഎഇ മെട്രോ വാർത്ത സ്പെഷ്യൽ കറസ്പോണ്ടന്റുമായ റോയ് റാഫേൽ നിർവ്വഹിച്ചു. വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ നസീർ വെളിയിൽ ഏറ്റുവാങ്ങി. കോളേജ് അലുംനികളുടെ കൂട്ടായ്മയായ അക്കാഫ് അസോസിയേഷൻ പദ്ധതിയായ എന്റെ കലാലയം സീരിസിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ ഭാഗമായി കൂടിയാണ് പ്രസിദ്ധീകരണം.

അലുമ്നി പ്രസിഡന്റ് റസ്‌ല അംനാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ‌ടി ജോസഫ്, ജനറൽ സെക്രട്ടറി ദീപു എ എസ്, എഴുത്തുകാരി ഷീല പോൾ, അക്കാഫ് ലിറ്റററി ക്ലബ് കൺവീനർ ജെറോം തോമസ്, അക്കാഫ് ലീഗൽ ക്ലബ് കൺവീനർ അഡ്വ: നജുമുദീൻ, ഫെബിൻ, ലക്ഷ്‌മി ഷിബു, സഞ്ജു, ബിബിൻ രാജൻ, ഷിബു ആർ ജി എന്നിവർ ആശംസകൾ നേർന്നു.

അലുംനി സഹ ഭാരവാഹികളായ കമൽ രാജേന്ദ്രൻ, സിയാദ് ഹാഷിം തുടങ്ങിയവർ നേതൃത്വം നൽകി. ഹരിതം ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്‌തകത്തിന്റെ എഡിറ്റർമാർ റസ്‌ല അംനാദ് , ഷിബു ആർ ജി എന്നിവരാണ്. അലുമ്നി സെക്രട്ടറി അനൂപ് ബാബുദേവൻ സ്വാഗതവും ട്രഷറർ ഷിബു നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home