സാമ്പത്തിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നതിന് പുതിയ ആപ്ലിക്കേഷനുമായി ദുബായ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 18, 2024, 12:35 PM | 0 min read

ദുബായ് > സാമ്പത്തിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് ദുബായിലെ സാമ്പത്തിക സുരക്ഷാ കേന്ദ്രം പൊതുജനങ്ങൾക്കായി പുതിയ ആപ്ലിക്കേഷൻ ആരംഭിച്ചു. വ്യാജരേഖ ചമയ്ക്കൽ, തട്ടിപ്പ്, നിയമവിരുദ്ധ സംഘടനകൾക്ക് ധനസഹായം എന്നിവ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ഈ ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാൻ സാധിക്കും.

പേര് വിവരങ്ങൾ വെളിപ്പെടുത്താതെ റിപ്പോർട്ടുകൾ സമർപ്പിക്കാൻ സാധിക്കും. ലഭ്യമെങ്കിൽ തെളിവുകൾ സഹിതം സമർപ്പിക്കാം. ബന്ധപ്പെട്ട അധികാരികൾ ഇത്‌ സംബന്ധിച്ച് അന്വേഷണം നടത്തും. കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ സാമൂഹിക പങ്കാളിത്തം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദുബായ് ഇക്കണോമിക് സെക്യൂരിറ്റി സെൻ്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫൈസൽ ബിൻ സുലൈത്തിൻ പറഞ്ഞു. ദുബായ് എമിറേറ്റിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ടു വിവിധ ഏജൻസികളുമായി സഹകരിച്ച് സാമ്പത്തിക സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ഏകീകരിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് പുറമേയാണ് പൊതുജനങ്ങൾക്കായി ഒരു ആപ്പ് കൊണ്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Home