യുഎഇയിൽ ഇന്ധനവില കുറയുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 02:42 PM | 0 min read

ദുബായ്> ഒക്ടോബറിൽ യുഎഇയിലെ ഇന്ധന വില കുറയും. ഒക്‌ടോബർ ഒന്ന് മുതൽ സൂപ്പർ 98 ലിറ്ററിന് 2.66 ദിർഹമാണ് നിരക്ക്. സെപ്തംബറിൽ 2.90 ആയിരുന്നു നിരക്ക്.

സൂപ്പർ 95ന് 2.54 ദിർഹമാണ് ഒക്ടോബറിൽ ഈടാക്കുക. നേരത്തെ സൂപ്പർ 95ന് 2.78 ദിർഹമായിരുന്നു. ഇ പ്ലസ് 91ന് 2.47 ദിർഹമാണ് പുതിയ നിരക്ക്. സെപ്റ്റംബറിൽ 2.71 ദിർഹമായിരുന്നു നിരക്ക്. ഒരു ലിറ്റർ ഡീസൽ വില 2.60 ദിർഹമായി കുറയും. സെപ്റ്റംബറിൽ 2.78 ദിർഹമായിരുന്നു നിരക്ക്.
 



deshabhimani section

Related News

View More
0 comments
Sort by

Home