ലെവർകൂസന്‌ ജയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 24, 2024, 01:17 AM | 0 min read

ബെർലിൻ > ജർമൻ ലീഗിൽ ബയേർ ലെവർകൂസൻ ഒരിക്കൽക്കൂടി അവസാനനിമിഷം ജയംപിടിച്ചു. പരിക്കുസമയം വിക്ടർ ബൊനിഫാസെ നേടിയ ഗോളിൽ വൂൾഫ്‌സ്‌ബുർഗിനെ 4–-3ന്‌ തോൽപ്പിച്ചു. കഴിഞ്ഞ സീസൺതൊട്ട്‌ ഇത്‌ 20–-ാംമത്സരത്തിലാണ്‌ പരിക്കുസമയം ലെവർകൂസൻ വിജയം നേടുന്നത്‌. നാലു കളിയിൽ ഒമ്പത്‌ പോയിന്റുമായി രണ്ടാമതാണ്‌ നിലവിലെ ചാമ്പ്യൻമാർ. ബയേൺ മ്യൂണിക്കാണ്‌ (12) ഒന്നാമത്‌.



deshabhimani section

Related News

View More
0 comments
Sort by

Home