മിന - കേളി ഫുട്ബോൾ; ട്രോഫി പ്രകാശനം ചെയ്‌തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 21, 2024, 03:34 PM | 0 min read

റിയാദ് > കേളി കാലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സംഘടിപ്പിക്കുന്ന രണ്ടാമത് മിന- കേളി സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ട്രോഫി പ്രകാശനം ചെയ്തു. അൽഖർജ് ഫൈസലിയായിലെ മുംതാസ് റസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ മുംതാസ് റസ്റ്റോറൻറ് ഉടമകളായ പി.കെ ഇബ്രാഹിം, ഇർഷാദ് ഇബ്രാഹിം എന്നിവർ ചേർന്ന് ട്രോഫി പ്രകാശനം ചെയ്തു.

ടൂർണമെന്റ് കമ്മFറ്റി ചെയർമാൻ അബ്ദുൽ കലാം മുന്നിയൂരിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ കേളി രക്ഷാധികാരി സമിതി അംഗം ജോസഫ് ടി ജി, ഏരിയാ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ, ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം, രക്ഷാധികാരി കമ്മFറ്റി അംഗങ്ങളായ  മണികണ്ഠകുമാർ, നൗഷാദലി, ജീവകാരുണ്യ കൺവീനർ നാസർ പൊന്നാനി, ഏരിയ വൈസ് പ്രസിഡന്റ് ഗോപാലൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

റിയാദിലേയും അൽഖർജിലേയും പതിനാല് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന മത്സരം ഒക്ടോബർ 10 വരെ നീണ്ടുനിൽക്കും. മത്സരങ്ങൾ അൽഖർജിലെ യമാമ ഗ്രൗണ്ടിലാണ് മത്സരം. ടൂർണമെന്റ് കമ്മിറ്റി കൺവീനർ റഷീദ് അലി ചെമ്മാട് സ്വാഗതവും സാമ്പത്തിക കമ്മിറ്റി കൺവീനർ ജയൻ പെരുനാട് നന്ദിയും പറഞ്ഞു



deshabhimani section

Related News

View More
0 comments
Sort by

Home