ad
Deshabhimani

മലയാളി 
ഗോളിൽ പഞ്ചാബ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2024, 10:58 PM | 0 min read


ന്യൂഡൽഹി
മലയാളിതാരങ്ങളായ നിഹാൽ സുധീഷിന്റെയും ലിയോൺ അഗസ്റ്റിന്റെയും മിന്നുംഗോളിൽ പഞ്ചാബ്‌ എഫ്‌സിക്ക്‌ ജയം. ഐഎസ്‌എൽ ഫുട്‌ബോളിൽ ഒഡിഷ എഫ്‌സിയെ 2–-1ന്‌ വീഴ്‌ത്തി. തുടർച്ചയായ രണ്ടാംജയമാണ്‌.

ബ്ലാസ്‌റ്റേഴ്‌സിൽനിന്ന്‌ വായ്‌പയടിസ്ഥാനത്തിൽ ഈ സീസണിൽ പഞ്ചാബിലെത്തിയ നിഹാൽ മികച്ച കളി തുടർന്നു. ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഈ വിങ്ങർ കളിയിലെ താരമായിരുന്നു.  23–-ാംമിനിറ്റിലാണ്‌ ഇരുപത്തിമൂന്നുകാരൻ ലക്ഷ്യം കണ്ടത്‌. എറണാകുളം സ്വദേശിയാണ്‌. പകരക്കാരനായെത്തിയാണ്‌ ലിയോൺ ലക്ഷ്യം കണ്ടത്‌. കളിയവസാനം ഇരുപത്തഞ്ചുകാരൻ വലകുലുക്കി. കോഴിക്കോട്‌ സ്വദേശിയാണ്‌. പരിക്കുസമയം രവി കുമാറിന്റെ പിഴവുഗോളിലാണ്‌ ഒഡിഷ ആശ്വാസം കണ്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home