Deshabhimani

വെണ്ടോരിൽ ഇടിമിന്നലിൽ 
2 വീടുകൾക്ക് നാശം

ഇടിമിന്നലിൽ തകർന്ന സ്വിച്ച്ബോർഡ്

ഇടിമിന്നലിൽ തകർന്ന സ്വിച്ച്ബോർഡ്

വെബ് ഡെസ്ക്

Published on Oct 07, 2026, 12:54 AM | 1 min read


ആമ്പല്ലൂർ

വെണ്ടോരിൽ ചൊവ്വ വൈകിട്ടുണ്ടായ ഇടിമിന്നലില്‍ രണ്ട് വീടുകൾക്ക് നാശനഷ്ടം. മഞ്ഞളി മെൽജിൻ, മഞ്ഞളി ജോസഫ് എന്നിവരുടെ വീടുകളിലാണ് നാശം സംഭവിച്ചത്. മെൽജിന്റെ വീട്ടിലെ ഗൃഹോപകരങ്ങളും സ്വിച്ച് ബോർഡുകളും കത്തിനശിച്ചു. ജോസഫിന്റെ വീടിന്റെ തറയ്ക്ക് കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home