Deshabhimani

print edition ആസൂത്രണ ബോർഡിലും ബിജെപി അജൻഡ: പിണറായി

 Pinarayi Vijayan.jpg
വെബ് ഡെസ്ക്

Published on Oct 07, 2026, 01:35 AM | 1 min read

കോഴിക്കോട്‌: യുഡിഎഫ്‌ സർക്കാർ തുടരുന്ന ആർഎസ്‌എസ്‌ അനുകൂല നയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ ആസൂത്രണ ബോർഡിനെ നോക്കുകുത്തിയാക്കുന്ന നടപടിയെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ. കോഴിക്കോട്ട്‌ സിപിഐ എം വിപുലീകൃത ജില്ലാകമ്മിറ്റി യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പിണറായി.


പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട്‌ ആസൂത്രണ ബോർഡ്‌ ചെയ്യേണ്ടത് സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കാൻ പോകുന്നു എന്നാണ് വാർത്ത. കേന്ദ്രത്തിൽ ബിജെപി സർക്കാർ വന്നപ്പോഴാണ്‌ ആസൂത്രണ കമീഷൻ വേണ്ടെന്നുവച്ച്‌ നിതി ആയോഗിനെ നിയോഗിച്ചത്‌. ആസൂത്രണത്തിലെ ജനാധിപത്യ പ്രക്രിയ ഇല്ലാതാക്കുന്നതായിരുന്നു ഇത്‌.


പഞ്ചവത്സര പദ്ധതി കൃത്യമായി കൊണ്ടുപോകാൻ ആസൂത്രണ ബോർഡ് ആവശ്യമാണെന്ന നിലപാടാണ്‌ കേരളം മുന്പ്‌ സ്വീകരിച്ചത്. എന്നാൽ, ബോർഡിനെ ഇല്ലാതാക്കുന്ന ബിജെപി അജൻഡ യുഡിഎഫ്‌ സർക്കാർ നടപ്പാക്കുന്നത് പ്രതിഷേധാർഹമാണ്.

പിഎം ശ്രീ മുതൽ ലേബർ കോഡിൽവരെ യുഡിഎഫ് സര്‍ക്കാര്‍ പരസ്യമായി ആർഎസ്എസ് അജൻഡ നടപ്പാക്കുകയാണ്‌. ഇതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെയും ക്രൂരമായി അടിച്ചമർത്തുന്നു. തിരുവനന്തപുരത്ത് വിദ്യാർഥികളുടെ നേരെ സ്വീകരിച്ച സമീപനം ഇതിനുദാഹരണം– പിണറായി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home