അര്‍ഹതപ്പെട്ട ബോണസ് നല്‍കണം : കരിദിനം ആചരിച്ച് റെയില്‍വേ യൂണിയനുകള്‍

കരിദിനം ആചരിച്ച് റെയില്‍വേ യൂണിയനുകള്‍
കൊച്ചി
റെയില്‍വേ തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ബോണസ് ആനുകൂല്യം നല്‍കണമെന്നാവശ്യപ്പെട്ട് റെയില്‍വേ യൂണിയനുകള്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുന്നു.
ഇതിന്റെ ഭാഗമായി കേരളത്തിലെ വിവിധ റെയില്‍വേ ഡിപ്പോകളില്‍ ഡിആര്‍ഇയു, എഐഎല്‍ആര്‍എസ്എ, എഐഎസ്എംഎ തുടങ്ങിയ സംഘടനകള്‍ കരിദിനം ആചരിച്ചു. 14 സംഘടനകളാണ് പ്രക്ഷോഭരംഗത്തുള്ളത്. 15 വർഷമായി 78 ദിവസത്തെ ബോണസാണ് ജീവനക്കാർക്ക് നൽകുന്നത്. 2018 പുതിയ ലേബർകോഡ് പ്രകാരം, റെയില്‍വേയുടെ ഉത്പാദനക്ഷമതയ്ക്കനുസരിച്ച് ബോണസ് നല്‍കണമെന്ന ആവശ്യം അധികൃതര്‍ അംഗീകരിച്ചിട്ടില്ല.
എറണാകുളത്ത് ക്രൂ കൺട്രോളർ ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഡിആര്‍ഇയു ഡിവിഷണല്‍ പ്രസിഡന്റ് എം എല്‍ വിബി ഉദ്ഘാടനം ചെയ്തു. എഐഎല്‍ആര്‍എസ്എ ഡിവിഷണൽ പ്രസിഡന്റ് എന്‍ എന്‍ ഗിരീഷ് കുമാർ അധ്യക്ഷനായി. പി എന്‍ സോമൻ, കെ എം സുധീഷ്, എം ബിജു, ദീപ ദിവാകരൻ, കെ എന്‍ ധനീഷ്, ജോസഫ് മാർട്ടിൻ എന്നിവര്‍ സംസാരിച്ചു.









0 comments