കെടിജിഎ ധർണ നടത്തി
യുപിഐ ഇടപാടിന് സർവീസ് ചാർജ് ഏർപ്പെടുത്തരുത്

വ്യാപാരസ്ഥാപനങ്ങളിലെ യുപിഐ ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കെടിജിഎ ജില്ലാ കമ്മിറ്റി എറണാകുളം ബിഎസ്എന്‍എല്‍ ഓഫീസിനുമുന്നിൽ നടത്തിയ ധര്‍ണ സംസ്ഥാന ജനറൽ സെക്രട്ടറി കെ കൃഷ്‌ണൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
ഒക്ടോബർ 15 മുതൽ വ്യാപാരസ്ഥാപനങ്ങളിൽ നടത്തുന്ന യുപിഐ ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കേരള ടെക്സ്സ്റ്റൈൽ ആൻഡ് ഗാർമെന്റ്സ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ (കെടിജിഎ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ബിഎസ്എന്‍എല്‍ ഓഫീസിനുമുന്നിൽ ധര്‍ണ നടത്തി. കെടിജിഎ സംസ്ഥാന ജനറൽ സെക്രട്ടറി കെ കൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ഡി ജോൺസൻ അധ്യക്ഷനായി. സംസ്ഥാന ട്രഷറർ എം എൻ ബാബു,
സംസ്ഥാന വൈസ് പ്രസിഡന്റ് ബീന കണ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് അഷ്റഫ് ഇഞ്ചക്കുടി, ജില്ലാ സെക്രട്ടറി മേഴ്സി ജോർജ്, കൗൺസിലർ ദീപ്‌തി മേരി വർഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.









0 comments