സർക്കാർ പഴുതൊരുക്കി
print edition ക്രിമിനൽ കൗൺസിലർക്ക് ജാമ്യം

കൊച്ചി/തിരുവനന്തപുരം: കാപ്പകേസിൽ ജയിലിലായ തിരുവനന്തപുരത്തെ ബിജെപി കൗൺസിലർ ആർ സുഗതൻ ജാമ്യത്തിലറങ്ങി. സംസ്ഥാന സർക്കാർ മനഃപൂർവം വീഴ്‌ച വരുത്തിയതാണ് ജാമ്യം ലഭിക്കാനിടയാക്കിയത്. കരുതൽ തടങ്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ സർക്കാർ വീഴ്‌ച വരുത്തിയെന്ന് കോടതി വിലയിരുത്തി. ആറുമാസത്തെ കരുതൽ തടങ്കൽ റദ്ദാക്കി ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ജില്ലാ മജിസ്ട്രേറ്റ്കൂടിയായ കലക്‌ടർ കാപ്പ ചുമത്താൻ അനുമതി നൽകിയത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും അതിനാൽ നിലനിൽക്കില്ലെന്നും വിലയിരുത്തി ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് എസ് മുരളീകൃഷ്‌ണ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചാണ് ഉത്തരവിട്ടത്. തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലായിരുന്ന സുഗതനെ വിട്ടയക്കാനും ഉത്തരവിട്ടു. തുടർന്ന് ഇയാളെ മോചിതനാക്കി.
ജൂൺ 10നാണ് കാപ്പ നിയമപ്രകാരം സുഗതനെ തടവിലാക്കിയത്. ഇത് കാപ്പ ഉപദേശക സമിതി ശരിവെച്ചിരുന്നു. ഇതിനെതിരെ സുഗതന്റെ ഭാര്യ ജി ആർ അശ്വതി നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.
സർക്കാരിനുവേണ്ടി ഹാജരായ ഡിജിപി ടി ആസഫ് അലിയുടെ ദുർബലവാദങ്ങൾ കോടതി തള്ളി.
ഒരു സ്വതന്ത്രന്റെ പിന്തുണയിലാണ് തിരുവനന്തപുരം കോർപറേഷൻ ബിജെപി ഭരിക്കുന്നത്. സുഗതൻ ജയിലിലായതോടെ ‘ഭരണം വീണു’ എന്ന അവസ്ഥയിലായിരുന്നു. പക്ഷേ, യുഡിഎഫ് സർക്കാർ ബിജെപിക്ക് അനുകൂലമായ നടപടികൾ സ്വീകരിച്ചു. ചട്ടങ്ങൾ ലംഘിച്ച് സുഗതന് ആറുമാസം ലീവ് അനുവദിച്ചതിലുൾപ്പെടെ സർക്കാർ മൗനം പാലിച്ചു. കാപ്പ നിലനിൽക്കുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കുന്നതിലും ആഭ്യന്തരവകുപ്പ് മനഃപൂർവം വീഴ്‌ചവരുത്തി സഹായിക്കുകയായിരുന്നു.









0 comments