Deshabhimani

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം

Social Solidarity Fortnight

പട്ടികജാതി, പട്ടികവർഗ പിന്നാക്ക ക്ഷേമവകുപ്പുകൾ നടത്തുന്ന 
സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ, ബ്ലോക്ക് തല ഉദ്ഘാടനം പ്രസിഡന്റ് 
കൊച്ചുത്രേസ്യ തങ്കച്ചൻ നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Oct 07, 2026, 01:37 AM | 1 min read

അങ്കമാലി


പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക ക്ഷേമവകുപ്പുകൾ ചേർന്ന് സംസ്ഥാനത്ത് നടത്തുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണപരിപാടിയുടെ അങ്കമാലി ബ്ലോക്ക്തല ഉദ്ഘാടനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ടി എം വര്‍ഗീസ് അധ്യക്ഷനായി. ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അഞ്ജു കൃഷ്ണന്‍, ഗ്രേസി റാഫേല്‍, ലതിക ശശികുമാര്‍, കെ പി അയ്യപ്പന്‍, പുഷ്‌കല തങ്കപ്പന്‍, ലൗലി ബേബി സെബാസ്റ്റ്യന്‍ എന്നിവർ സംസാരിച്ചു.


15വരെയാണ് പക്ഷാചരണം. നഗറുകളുടെ ശുചീകരണം, ഭവനസന്ദര്‍ശനം, നഗറുകള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ബോധവല്‍ക്കരണം, വികസന, ക്ഷേമപദ്ധതികള്‍ പരിചയപ്പെടുത്തല്‍ എന്നിവ ഈ കാലയളവില്‍ സംഘടിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home