Deshabhimani

ബസ് കാത്തിരിപ്പുകേന്ദ്രം 
പുനർനിർമിക്കണം: സിപിഐ എം

cpi m

കാർ ഇടിച്ചുതകർന്ന കായനാട് ഗവ. എൽപി സ്കൂളിന് സമീപത്തെ ബസ് കാത്തിരിപ്പുകേന്ദ്രം

വെബ് ഡെസ്ക്

Published on Oct 07, 2026, 12:53 AM | 1 min read

മൂവാറ്റുപുഴ


കാർ ഇടിച്ച് തകർന്ന ബസ് കാത്തിരിപ്പുകേന്ദ്രം പുനർനിർമ്മിയ്ക്കാത്തതിൽ പ്രതിഷേധം. മാറാടി - ഊരമന റോഡിൽ കായനാട് ഗവ.എൽപി സ്കൂളിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം മാസങ്ങൾക്ക് മുമ്പാണ് സ്വകാര്യ വ്യക്തിയുടെ കാർ ഇടിച്ച് തകർന്നത്. ഇടിയുടെ ആഘാതത്തിൽ

ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഒരു ഭാഗം തകർന്നു വീണു. മറ്റു ഭാഗങ്ങളിൽ ബലക്ഷയമുണ്ട്.


30 വർഷം മുമ്പ് മാറാടി പഞ്ചായത്തിലെ എൽഡിഎഫ് ഭരണസമിതി സ്ഥാപിച്ചതാണിത്‌. മഴയത്തും വെയിലത്തും യാത്രക്കാർക്ക് കയറി നിൽക്കാൻ ഇവിടെ മറ്റ് സ‍ൗകര്യങ്ങളില്ല.


ബസ് കാത്തിരിപ്പ് കേന്ദ്രം പുനർനിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പണമില്ലെന്ന് പറഞ്ഞ് പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതി നടപ്പാക്കിയില്ല. ബസ് കാത്തിരിപ്പ് കേന്ദ്രം പുനർനിർമിക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറായില്ലെങ്കിൽ ജനകീയ സമരം സംഘടിപ്പിക്കുമെന്ന് സിപിഐ എം കായനാട് ഈസ്റ്റ്, വെസ്റ്റ്‌ ബ്രാഞ്ചുകൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home