Deshabhimani

കനാൽ ചിത്രീകരിച്ച്‌ കുട്ടികൾ

അയ്യാഗുരു വെള്ളാള ചാരിറ്റബിൾ ട്രസ്‌റ്റും ചേർത്തല നഗരസഭയും ചേർന്ന്‌ സംഘടിപ്പിച്ച  ‘കനാൽ വർണം 2026' 
ചിത്രരചന മത്സരം പി പ്രസാദ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

അയ്യാഗുരു വെള്ളാള ചാരിറ്റബിൾ ട്രസ്‌റ്റും ചേർത്തല നഗരസഭയും ചേർന്ന്‌ സംഘടിപ്പിച്ച ‘കനാൽ വർണം 2026' 
ചിത്രരചന മത്സരം പി പ്രസാദ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 07, 2026, 12:41 AM | 1 min read

ചേർത്തല
അയ്യാഗുരു വെള്ളാള ചാരിറ്റബിൾ ട്രസ്‌റ്റും ചേർത്തല നഗരസഭയും ചേർന്ന്‌ എ സി കനാലിനെ കുട്ടികൾക്ക് പരിചയപ്പെടുത്താനും പ്ലാസ്‌റ്റിക് ഉൾപ്പെടെ മലിനീകരണം സംബന്ധിച്ച് അവബോധത്തിനുമായി ‘കനാൽ വർണം 2026' ചിത്രരചന മത്സരം ഒരുക്കി. പി പ്രസാദ് എംഎൽഎ ഉദ്ഘാടനംചെയ്‌തു. നഗരസഭാധ്യക്ഷൻ എസ് സോബിൻ അധ്യക്ഷനായി. ​ട്രസ്‌റ്റ്‌ സെക്രട്ടറി മനീഷ് കുഴിവേലിൽ സ്വാഗതംപറഞ്ഞു. എൻസിസി കേഡറ്റ്‌ ജോസ്‌ലിൻ പ്രതിജ്ഞചൊല്ലി. മെഗാ പെൻസിൽ ഡ്രോയിങ്ങിൽ നൂറിലേറെ കുട്ടികൾ പങ്കെടുത്തു. നഗരസഭ ഉപാധ്യക്ഷ എൻ എൽ വത്സലകുമാരി, സ്ഥിരംസമിതി അധ്യക്ഷ ബീന അജി, പ്രധാനാധ്യാപിക സന്ധ്യ, പിടിഎ പ്രസിഡന്റ് പി ആർ ഹരിക്കുട്ടൻ, സേവ് എ സി കനാൽ കോ–-ഓർഡിനേറ്റർ എസ് ശിവൻപിള്ള, മിഷ, ഗീത, കെ എസ് മായ, ശാന്തകുമാരി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home