print edition ഒളിമ്പിക്‌സ് ആതിഥേയ പട്ടികയിൽ ഇന്ത്യയും

പാരിസ്: പത്ത് വർഷം കഴിഞ്ഞ് നടക്കുന്ന ഒളിമ്പിക്‌സിന് ആതിഥേയരാകാനുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. 2036 ഒളിമ്പിക്‌സ് അഹമ്മദാബാദിൽ നടത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിദ്ധീകരിച്ച പട്ടികയിൽ ഇന്ത്യക്ക് പുറമേ ജർമനി, ദക്ഷിണ കൊറിയ, ഹംഗറി, ഖത്തർ, ദക്ഷിണാഫ്രിക്ക, തുർക്കി എന്നിവയാണുള്ളത്. ഒക്‌ടോബർ 31വരെ അപേക്ഷിക്കാൻ സമയമുണ്ട്.
തുടർന്ന് വേദിയാകുന്ന രാജ്യത്തിന്റെയും നഗരത്തിന്റെയും അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തും. ഗെയിംസ് നടത്തിപ്പിനുള്ള പദ്ധതി, സാമ്പത്തികസ്ഥിതി, അനുഭവ പരിചയം, രാഷ്‌ട്രീയ–സാമൂഹ്യ പിന്തുണ എന്നിവ വിലയിരുത്തും. നവംബറിൽ പ്രത്യേക സമിതി മുമ്പാകെ അവരവരുടെ ആശയങ്ങൾ അവതരിപ്പിക്കാം.
അടുത്തവർഷം ഒളിമ്പിക് കമ്മിറ്റിയുടെ വിലയിരുത്തലും അപേക്ഷകരായ രാജ്യങ്ങളുമായി ചർച്ചയുമുണ്ടാകും. 2029ൽ ചേരുന്ന ഒളിമ്പിക് കമ്മിറ്റി യോഗത്തിൽ വോട്ടെടുപ്പിലൂടെയാകും ആതിഥേയരെ തെരഞ്ഞെടുക്കുക.









0 comments