Deshabhimani

പി ആർ ശിവനെ അനുസ്മരിച്ചു

P R SIVAN

പി ആർ ശിവൻ ചരമ വാർഷികദിനാചരണം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പുഷ്പ ദാസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 07, 2026, 01:16 AM | 1 min read

പെരുമ്പാവൂർ


സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും എംഎൽഎയുമായിരുന്ന പി ആർ ശിവന്റെ 26–ാം ചരമവാർഷികദിനാചരണം ആചരിച്ചു. ബ്രാഞ്ച്, ലോക്കൽ കേന്ദ്രങ്ങളിൽ പതാക ഉയർത്തി അനുസ്മരണം നടത്തി.


കീഴില്ലം പുല്ലുവഴി വില്ലേജ് ഓഫീസ് ജങ്‌ഷനിൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണയോഗം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പുഷ്പ ദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എൻ സി മോഹനൻ, ഏരിയ സെക്രട്ടറി സി എം അബ്ദുൽ കരീം എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ പ്രസാദ് അധ്യക്ഷനായി. ആർ അനീഷ്, കെ ജി ഷാജി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home