ശാസ്ത്രസാഹിത്യ പരിഷത്ത് "ശാസ്ത്ര സാംസ്കാരികോത്സവം'
ആലുവ മേഖല സംഘാടകസമിതി രൂപീകരിച്ചു

"ശാസ്ത്ര സാംസ്കാരികോത്സവം 2026' ആലുവ മേഖല സംഘാടകസമിതി രൂപീകരണം കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഗീത സലിംകുമാർ ഉദ്ഘാടനം ചെയ്യുന്നു
ആലുവ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന 'ശാസ്ത്ര സാംസ്കാരികോത്സവം 2026' ആലുവ മേഖല സംഘാടകസമിതി രൂപീകരണം കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഗീത സലിംകുമാർ ഉദ്ഘാടനം ചെയ്തു. മുപ്പത്തടം യൂണിറ്റ് പ്രസിഡന്റ് ഐ വി സോമൻ അധ്യക്ഷനായി.
എം കെ രാജേന്ദ്രൻ പ്രവർത്തന കലണ്ടറും പി ജി ഷാജു ബജറ്റും അവതരിപ്പിച്ചു. എം പി ജയൻ, അഡ്വ.കെ എം ജമാലുദ്ദീൻ, വി കെ രാജീവൻ, മേഖല സെക്രട്ടറി കോ–ഓർഡിനേഷൻ കെ കെ ഖദീജ, പ്രസിഡന്റ് ആർ രാധാകൃഷ്ണൻ, മുപ്പത്തടം, കടുങ്ങല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റുമാരായ വി എം ശശി, ടി കെ ഷാജഹാൻ, കടുങ്ങല്ലൂർ യൂണിറ്റ് പ്രസിഡന്റ് ടി പി ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു.
ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ഭാഗമായി കേരളപ്പിറവി ദിനം മുതൽ നവംബറിൽ മേഖലയിലെ 2500 വീടുകളിൽ സന്ദർശനവും 100 കേന്ദ്രങ്ങളിൽ വീട്ടുമുറ്റവർത്തമാനങ്ങളും സംഘടിപ്പിക്കും. ബാലോത്സവങ്ങൾ, 500 വീടുകളിൽ ഗ്രന്ഥശാലയോടൊപ്പം "കുടുംബവായന – ശാസ്ത്രവായന', അങ്കണവാടികളിലും പൊതുവിദ്യാലയങ്ങളിലും ശാസ്ത്രപുസ്തക കോർണറുകൾ, യുവജനങ്ങൾക്കായി "യുവശബ്ദം' എന്നിവ സംഘടിപ്പിക്കും. സംഘാടക സമിതി ചെയർമാനായി ഡോ.വി കെ അബ്ദുൽ ജലീലിനെയും ഡനറൽ കൺവീനറായി പി ജി ഷാജുവിനെയും തെരഞ്ഞെടുത്തു.









0 comments