Deshabhimani

ആർഷകലയ്‍ക്ക് തുടർപഠന പിന്തുണ

കോതോ
വെബ് ഡെസ്ക്

Published on Oct 07, 2026, 01:58 AM | 1 min read

മുഹമ്മ

പ്രതിസന്ധികളെ അതിജീവിച്ച് ആതുര സേവനമെന്ന ലക്ഷ്യവുമായി ആർഷകല ഇനി എംബിബിഎസ് പഠനത്തിലേയ്ക്ക്. മുഹമ്മ മറ്റത്തിൽ ഷാജിമോന്റെയും സുനിതയുടെയും മകളാണ് ഈ മിടുക്കി. ലോട്ടറി വിൽപ്പന തൊഴിലാളിയായ ഷാജിമോൻ വാഹനാപകടത്തെ തുടർന്ന് കാൽഒടിഞ്ഞ് ചികിത്സയിലാണ്. ഇതിനിടെ മൂത്ത മകൾ ആര്യകലയും വാഹനാപകടത്തിൽ പരിക്കേറ്റ് മൂന്ന് മാസത്തിലേറെയായി വീട്ടിൽ ചികിത്സയിൽ കഴിയുന്നു. എൻആർഎച്ച്എം വഴി ആലപ്പുഴ ജനറൽ ആശുപത്രിയിൽ താൽക്കാലിക നഴ്സ് ആയി ജോലി നോക്കുന്നതിനിടെയാണ് അപകടം. ​ഇപ്പോൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയുമൊക്കെ സഹായത്താലാണ് ആർഷകലയുടെ പഠനം മുന്നോട്ടു പോകുന്നത്. മുഹമ്മ എ ബി വിലാസം സ്കൂളിൽനിന്നും പ്ലസ്ടുവിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് ആർഷകല വിജയിച്ചത്. കൊല്ലം മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠനത്തിനായി ചേർന്ന ആർഷകലയെ സ്കൂളിൽ പ്രിൻസിപ്പൽ ബിജോ കെ കുഞ്ചെറിയയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അധ്യാപകർ വീട്ടിലെത്തി തുടർപഠനത്തിന് പിന്തുണയും നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home