പുന്നപ്ര –വയലാർ 80-–ാം വാർഷികം: സംഘാടക സമിതി രൂപീകരിച്ചു

പുന്നപ്ര - – വയലാർ വാരാചരണ കമ്മിറ്റി രൂപീകരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു
അമ്പലപ്പുഴ
പുന്നപ്ര ‑ വയലാർ സമരത്തിന്റെ 80-ാമത് വാർഷിക വാരാചരണ കമ്മിറ്റി രൂപീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്തു. കപ്പക്കട പി കെ സി സ്മാരക ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സിപിഐ മണ്ഡലം സെക്രട്ടറി പി കെ സദാശിവൻ പിള്ള അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എച്ച് സലാം, സി വാമദേവ്, എ ഓമനക്കുട്ടൻ, ആർ രാഹുൽ, ഇ കെ ജയൻ, കെ മോഹൻ കുമാർ, വി കെ ബൈജു, എ പി ഗുരുലാൽ, അജിത ശശി എന്നിവർ സംസാരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി സി ഷാംജി സ്വാഗതം പറഞ്ഞു. 20 മുതൽ 23 വരെയാണ് പുന്നപ്രയിൽ വാർഷിക വാരാചരണത്തിന്റെ ഭാഗമായുളള പരിപാടികൾ. ഭാരവാഹികൾ: സി എസ് സുജാത, എം എൽ എ മാരായ സജി ചെറിയാൻ, പി പ്രസാദ്, ജി കൃഷ്‌ണ പ്രസാദ് (മുഖ്യ രക്ഷാധികാരികൾ), ആർ നാസർ, സി ബി ചന്ദ്രബാബു, ടി ജെ ആഞ്ചലോസ്, എച്ച് സലാം, പി വി സത്യനേശൻ, എ ഓമനക്കുട്ടൻ, അഡ്വ. സോളമൻ, അഡ്വ. ആർ രാഹുൽ, സദാശിവൻ പിള്ള (രക്ഷാധികാരികൾ), ഇ കെ ജയൻ (പ്രസിഡന്റ്), സി രാധാകൃഷ്ണൻ, അജിക ശശി, വി സി മധു, അനിത സതീഷ് (വൈസ് പ്രസിഡന്റുമാർ), സി ഷാംജി (സെക്രട്ടറി), സി വാമദേവ്, സി വി അനിയൻ കുഞ്ഞ്, സി ടി ഹരിന്ദ്രനാഥ്, ആർ അശോക് കുമാർ, പി യു ശാന്താറാം, കെ എഫ് ലാൽജി, എം ഷിജ (ജോയിന്റ് സെക്രട്ടറിമാർ). സബ് കമ്മിറ്റി ഭാരവാഹികൾ: പ്രോഗ്രാം പി എച്ച് ബാബു (കൺവീനർ), കെ മോഹൻ കുമാർ (ചെയർമാൻ) സ്‌റ്റേജ് ആൻഡ് ഡക്കറേഷൻ കെ എഫ് ലാൽജി (ചെയർമാൻ), എ പി ഗുരുലാൽ (കൺവീനർ), ദീപശിഖാ റിലേ കെ യു ജയേഷ് (ചെയർമാൻ), വി കെ ബൈജു (കൺവീനർ), പബ്ലിസിറ്റി ഗോപൻ കരുമാടി (ചെയർമാൻ), കെ ജഗദീശൻ (കൺവീനർ), കലാസാഹിത്യ മത്സരം പ്രേംചന്ദ് (ചെയർമാൻ), കെ ജഗദീശൻ (കൺവീനർ), ഭക്ഷണം ബിജു സൈമൺ (ചെയർമാൻ), ആർ രജിമോൻ (കൺവീനർ), പതാക ജാഥ വി സി മധു (ചെയർമാൻ), കെ അശോകൻ (കൺവീനർ), കൊടിമര ജാഥ വി ഡി സന്തോഷ് കുമാർ (ചെയർമാൻ), സി വി അനിയൻ കുഞ്ഞ് (കൺവീനർ), പ്രകടനകമ്മിറ്റി വി മോഹനൻ (ചെയർമാൻ), ബി അൻസാരി (കൺവീനർ), പ്രാദേശിക പരിപാടി അൻസർ ഷെരീഫ് (ചെയർമാൻ), ശ്രീകുമാർ (കൺവീനർ), സോഷ്യൽ മീഡിയ വി ജി മണിലാൽ (ചെയർമാൻ), പ്രശാന്ത് എസ് കുട്ടി (കൺവീനർ) എന്നിവർ ഉൾപ്പെട്ട 501 അംഗ ജനറൽ കമ്മിറ്റിയേയും, 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.









0 comments