Deshabhimani

മെട്രോ തൂണിനുചുറ്റും
റോഡ് ഇടിയുന്നു

പൈല്‍ക്യാപ്പില്‍ തട്ടി അപകടം പതിവ്‌

metro pillar

ചങ്ങമ്പുഴ പാര്‍ക്കിനും ഇടപ്പള്ളി പള്ളിക്കുമിടെ പില്ലര്‍ നമ്പര്‍ 448ന്റെ പൈല്‍ക്യാപ്പിനു ചുറ്റും റോഡ് 
ഇടിഞ്ഞുതാഴ്ന്ന നിലയില്‍. / ഫോട്ടോ: വി കെ അഭിജിത്

വെബ് ഡെസ്ക്

Published on Oct 07, 2026, 02:46 AM | 1 min read

കൊച്ചി

എറണാകുളം നോര്‍ത്ത് മുതല്‍ ആലുവ വരെ മെട്രോ റെയിലിന്റെ തൂണുകൾക്കായി പൈലിങ് നടത്തിയ ഭാഗത്ത്‌ കോൺക്രീറ്റ് അടിത്തറയോടു ചേര്‍ന്ന റോഡ് ഇടിഞ്ഞു താഴുന്നു. അപകടകരമായ നിരപ്പ്‌ വ്യത്യാസമാണ്‌ റോഡുകളിൽ രൂപപ്പെട്ടിട്ടുള്ളത്‌.


നാലടിയോളം റോഡിലേക്ക് നീണ്ടു നില്‍ക്കുന്ന തൂണിന്റെ അടിഭാഗമാണ്‌ റോഡിനേക്കാള്‍ ഉയർന്ന്‌ നില്‍ക്കുന്നത്. തൂണിനുചുവട്ടിലെ റോഡ് ഇടിയുന്നത് മെട്രോക്കും ഭീഷണിയാണ്.

ഇടപ്പള്ളിയ്ക്ക് സമീപം 448ാം നമ്പര്‍ തൂണിനു ചുവട്ടില്‍ പൈല്‍ ക്യാപ് പത്ത് സെന്റീമീറ്ററിലധികം റോഡിൽ നിന്ന്‌ ഉയർന്നാണ്‌ നിൽക്കുന്നത്‌. എറണാകുളം നോര്‍ത്ത് മുതല്‍ ആലുവ വരെ


മെട്രോ കടന്നു പോകുന്നയിടങ്ങളില്‍ നിരവധി തൂണുകള്‍ക്ക് താഴെ ഇ‍ൗ നിരപ്പ്‌ വ്യത്യാസം പ്രകടം. രാത്രി കാലങ്ങളിലും മഴയുള്ളപ്പോഴും മെട്രോ തൂണിനോട് ചേര്‍ന്ന് യാത്ര ചെയ്യുന്ന വാഹനങ്ങള്‍ പൈല്‍ക്യാപ്പില്‍ തട്ടി നിയന്ത്രണം വിടുന്നതും പതിവാണ്‌. ഇരുചക്രവാഹന യാത്രികരാണ് ഏറെ ബുദ്ധിമുട്ടുന്നത്.

കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് ഇത് സംബന്ധിച്ച് ഒരുവര്‍ഷം മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കച്ചേരിപ്പടി ഭാഗത്ത് നിലവില്‍ പൈല്‍ക്യാപ് തെളിഞ്ഞ പ്രശ്നം ഉണ്ടായപ്പോള്‍ താൽക്കാലികമായി റോഡ് നിരപ്പാക്കിയിരുന്നു. ശാശ്വതമായി പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ നിരവധിപേരുടെ ജീവന്‍ പൊലിഞ്ഞേക്കാം.

എസ്എ റോഡില്‍‌ 
സാംപിള്‍ ശേഖരിച്ചു

കടവന്ത്ര എസ്എ റോഡില്‍ സമാന പ്രശ്നം ഉണ്ടായപ്പോള്‍ കടവന്ത്ര സ്വദേശി പോളി വടക്കന്‍ നല്‍കിയ പൊതുതാല്‍പര്യ ഹർജി ഹൈക്കോടതി പരിഗണിച്ചിരുന്നു. പ്രശ്നം പരിഹരിക്കാന്‍ കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് അറ്റകുറ്റപ്പണി നടത്താൻ 10 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയതായി വിദഗ്‌ധസമിതി ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം, കോഴിക്കോട് എന്‍ഐടിയിലെ വിദഗ്ധര്‍ പനന്പിള്ളി നഗർ മുതല്‍ വൈറ്റില വരെ 3 കിലോമീറ്റര്‍ റോഡില്‍ പരിശോധന നടത്തി സാംപിള്‍ ശേഖരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home