പൂണിത്തുറ -ഗാന്ധി സ്ക്വയർ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം
വാട്ടർ അതോറിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തി

കൊച്ചി
പൂണിത്തുറ -ഗാന്ധി സ്ക്വയർ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം പൂണിത്തുറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവന്ത്ര വാട്ടർ അതോറിറ്റി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.
കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരം കാണുന്നതിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ കാണിക്കുന്ന ഉദാസീനതയും എംഎൽഎയും ഡിവിഷൻ കൗൺസിലറും പ്രകടിപ്പിക്കുന്ന കടുത്ത അവഗണനയും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും സമരക്കാർ പറഞ്ഞു. കടവന്ത്ര വാട്ടർ അതോറിറ്റി ഓഫീസിനുമുമ്പിൽ നടന്ന ധർണ സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം എ ബി സാബു ഉദ്ഘാടനം ചെയ്തു. ഇ കെ സന്തോഷ്, ബി മുകുന്ദൻ, ടി കെ വിജയകുമാർ, കെ ബി സതീശൻ, ബീന നന്ദൻ, ശ്രീദേവി സന്തോഷ് എന്നിവർ സംസാരിച്ചു.
പ്രദേശവാസികൾ ഒപ്പിട്ട നിവേദനം അസി. എക്സിക്യൂട്ടീവ് എൻജിനീയർക്ക് കൈമാറി.









0 comments