Deshabhimani

അവശത ഔട്ട്; 
പോരാട്ട വീര്യം ഇൻ

dd
വെബ് ഡെസ്ക്

Published on Oct 07, 2026, 02:03 AM | 1 min read

മാരാരിക്കുളം

ഭിന്നശേഷി കുട്ടികളാണെന്ന് കരുതി ഇവരെ മാറ്റി നിർത്താൻ വരട്ടെ. മറ്റു കുട്ടികളെപ്പോലെ ഓടാനും ചാടാനും തങ്ങൾക്കുമാകുമെന്ന് തെളിയിക്കുന്നതായി കലവൂർ എൻ ഗോപിനാഥ് മെമോറിയൽ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഇൻക്ലൂസീവ് കായികോത്സവം. ഇച്ഛാശക്തിക്ക് മുന്നിൽ ഇവരുടെ ശാരീരിക ബുദ്ധിമുട്ടുകളെല്ലാം ട്രാക്കിൽ ഔട്ട്‌ ആകുകയായിരുന്നു. അധ്യാപകരും രക്ഷാകർത്താക്കളും പ്രോത്സാഹനവുമായി ട്രാക്കിൽ ഇറങ്ങിയപ്പോൾ ചൂടിന്റെ കാഠിന്യമെല്ലാം മറന്ന് ആവേശത്തോടെ കുട്ടികൾ പങ്കെടുത്തു. വിവിധ ബിആർസികളിൽ നിന്ന് തെരഞ്ഞെടുത്ത ഭിന്നശേഷി വിഭാഗം കുട്ടികളാണ്‌ മേളയിൽ പങ്കെടുത്തത്‌. എസ് എസ് കെ ആയിരുന്നു സംഘാടനം. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്‍ണൻ ഉദ്ഘാടനംചെയ്‍തു. കുട്ടികളുടെ മാർച്ച്പാസ്റ്റും ദീപശിഖ പ്രയാണവും മണ്ണഞ്ചേരി പൊലീസ്‌ ഇൻസ്‍പെക്‍ടര്‍ പി ജി മധു ഫ്ലാഗ് ഓഫ്‌ ചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ഡി അംബുജാക്ഷൻ അധ്യക്ഷനായി. ബുധനാഴ്‌ച ഗെയിംസ് ഇനങ്ങൾ മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിലും അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‍കൂൾ ഗ്രൗണ്ട്, സ്‍കൈ സ്‍പോർട്സ് മൾട്ടി റിക്രിയേഷൻ ഗ്രൗണ്ട് എന്നിവിടങ്ങളിലുമായി നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home