print edition 194 പേർക്കുകൂടി ഡെങ്കിപ്പനി

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു. കടുത്ത മരുന്നുക്ഷാമത്തിനിടെയാണിത്. അഞ്ചു ദിവസത്തിനകം 194 പേർക്ക് രോഗം സ്ഥിരീകരിച്ചു. 563 പേർ രോഗലക്ഷണങ്ങളുമായി ചികിത്സയിലാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് കൂടുതൽ രോഗബാധിതർ. തിരുവനന്തപുരം–43, കൊല്ലം–36 എന്നിങ്ങനെയാണ് അഞ്ചുദിവസത്തെ രോഗബാധിതരുടെ എണ്ണം. 34,549 പേരാണ് ചികിത്സ തേടിയത്. മലേറിയ ബാധിച്ച് 20 പേർ ചികിത്സയിലുണ്ട്. 39 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിൽ ഒരാളുടെ മരണവും റിപ്പോർട്ട് ചെയ്തു. ഇൻഫ്ലുവൻസ രോഗബാധിതരുടെ എണ്ണം 185 ആയി. 345 പേർക്ക് ചിക്കൻ പോക്സും സ്ഥിരീകരിച്ചു.









0 comments