ഇന്റർസോൺ ഷട്ടിൽ ബാഡ്‌മിന്റൺ
തൃശൂർ ഗവ. എൻജിനിയറിങ് കോളേജും കൊച്ചി മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ടും ജേതാക്കൾ

ശാസ്‌ത്രസാങ്കേതിക സർവകലാശാല ഇന്റർസോൺ ഇന്റർ കോളേജിയറ്റ് ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം ജേതാക്കളായ തൃശൂർ ഗവ. എൻജിനിയറിങ് കോളേജ് ടീം ട്രോഫി ഏറ്റുവാങ്ങുന്നു
ഒറ്റപ്പാലം
ലെക്കിടി ജവഹർലാൽ എൻജിനിയറിങ് കോളേജിൽ നടന്ന ശാസ്ത്രസാങ്കേതിക സർവകലാശാല ഇന്റർസോൺ ഇന്റർ കോളീജിയറ്റ് ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗത്തിൽ തൃശൂർ ഗവ. എൻജിനിയറിങ് കോളേജും വനിതാവിഭാഗത്തിൽ കൊച്ചി മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും ജേതാക്കളായി. പുരുഷ–വനിതാ വിഭാഗങ്ങളിൽ കൊച്ചി രാജഗിരി സ്കൂൾ ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജി റണ്ണേഴ്സപ്പായി. ഫൈനലിനുശേഷം വിവിധ സോണുകളിലെ മികവ് പുലർത്തിയവർക്കായി വ്യക്തിഗത മത്സരം നടത്തി സർവകലാശാല പുരുഷ–വനിതാ ടീമിനെയും തെരഞ്ഞെടുത്തു. സംസ്ഥാനത്തെ ആറ് സോണുകളിൽനിന്നായി 12 വീതം പുരുഷ – വനിതാ ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.









0 comments